തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതവും തടസപ്പെടുന്നു. കായംകുളം – എറണാകുളം റൂട്ടിൽ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആലപ്പുഴ വഴി ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ വഴി പേകേണ്ടിയിരുന്ന ദീർഘദൂര സർവീസുകൾ കോട്ടയം വഴി തിരിച്ചുവിടും. ട്രാക്കുകളിൽ മരം വീണ് വൈദ്യുതി ലൈനുകൾ തകരുന്നതാണ് റെയിൽ ഗതാഗതം താറുമാറാക്കിയത്.

Kerala Weather Live Updates: അടങ്ങാതെ മഴപ്പെയ്ത്ത്; റെഡ് അലര്‍ട്ട് ഒന്‍പത് ജില്ലകളില്‍

തിരുവനന്തപുരത്ത് നിന്ന് ഹസ്രത്ത് നിസാമുദീൻ വരെ പോകുന്ന (Train No.12431) തിരുവനന്തപുരം – ഹസ്രത്ത് നിസാമുദീൻ രാജധാനി എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി ഓട്ടം ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകിട്ട് 7.15ന് പുറപ്പെടേണ്ട ട്രെയിൻ രണ്ട് മണിക്കൂർ വൈകി 9.15ന് മാത്രമേ പുറപ്പെടുകയുള്ളു.   ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള ചെന്നൈ സെൻട്രൽ – ആലപ്പുഴ എക്സ്പ്രസ് (Train No.22639) പാലക്കാട് വരെ സർവീസ് നടത്തും.

*ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ*

1. Train No.12695 Chennai Central – Thiruvananthapuram express : ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ്

2. Train No.12623 Chennai Central – Thiruvananthapuram Mail : ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സെൻട്രൽ – തിരുവനന്തപുരം മെയിൽ.

3. Train No.06037 Chennai Central – Ernakulam special train : ചെന്നൈയിൽ നിന്നും എറണാകുളത്തേക്കുള്ള ചെന്നൈ സെൻട്രൽ – എറണാകുളം സ്‌പെഷ്യൽ ട്രെയിൻ

4. Train No.12624 Thiruvananthapuram – Chennai Central Mail : തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള തിരുവനന്തപുരം – ചെന്നൈ സെൻട്രൽ മെയിൽ

*ഇന്ന് റദ്ദാക്കിയ പാസഞ്ചർ മെമു ട്രെയിനുകൾ*

1. എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379)

2. ആലപ്പുഴ-എറണാകുളം പാസഞ്ചർ

3. ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302)

4. 56381 എറണാകുളം-കായംകുളം പാസഞ്ചർ

5. 56382 കായംകുളം-എറണാകുളം പാസഞ്ചർ

6. 56387 എറണാകുളം-കായംകുളം പാസഞ്ചർ

7. 56388 കായംകുളം-എറണാകുളം പാസഞ്ചർ

8. 66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)

9. 66301 എറണാകുളം-കൊല്ലം (കോട്ടയം വഴി)

10. 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

11. 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)

12. 56380 കായംകുളം- എറണാകുളം പാസഞ്ചർ

ഓഗസ്റ്റ് 10ന് റദ്ദാക്കിയ ട്രെയിനുകൾ

1. Train No.06015 Ernakulam – Velankanni special : എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്കുള്ള എറണാകുളം – വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ

ഓഗസ്റ്റ് 11ന് റദ്ദാക്കിയ ട്രെയിനുകൾ

7. Train No.06016 Velankanni – Ernakulam special train: വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തേക്കുള്ള വേളാങ്കണ്ണി – എറണാകുളം സ്‌പെഷ്യൽ ട്രെയിൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.