/indian-express-malayalam/media/media_files/uploads/2019/08/puthumala.jpg)
Kerala Rain Weather Highlights: മേപ്പാടി: പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേര്‍ക്കു വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ ഫലം കണ്ടില്ല. ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി വച്ചു. നാളെ രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. അതേസമയം, മനുഷ്യസാധ്യമായ എല്ലാ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം വിശദീകരിച്ചു കൊടുത്തു.
Read Here: Kerala Weather: കേരളത്തില്‍ മഴ കുറയുന്നു; അടുത്ത 5 ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ
തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും. മറ്റ് സ്കൂളുകൾക്ക് സാധാരണ ദിവസം പോലെ പ്രവർത്തിക്കും എന്നും കളക്ടർ അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 15 ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
Read Also: കേരളത്തിന് കൈത്താങ്ങാകാന്‍; യൂസഫലി അഞ്ച് കോടിയും കല്യാണ്‍ ഒരു കോടിയും നല്‍കും
ഓഗസ്റ്റ് 16 ന് കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയും യെല്ലോ അലെർട്ടുകളുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.
Live Blog
Kerala Rain Weather Red Alert Live Updates: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
മേപ്പാടി പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേര്‍ക്കു വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ ഫലം കണ്ടില്ല. ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി വച്ചു. നാളെ രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. അതേസമയം, മനുഷ്യസാധ്യമായ എല്ലാ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം വിശദീകരിച്ചു കൊടുത്തു.
കല്‍പ്പറ്റ: മഴക്കെടുതില്‍ ഏറെ ദുരിതം അനുഭവിക്കുന്ന ജില്ലയാണ് വയനാട്. മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ നാടിനെ നടുക്കിയതായിരുന്നു. മേപ്പാടിയിലും മറ്റുമായി നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
മഴ നാശം വിതച്ച തന്റെ മണ്ഡലത്തിന് സഹായവുമായി എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം പ്രകാരം അമ്പതിനായിരം കിലോ അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും ജില്ലയിലെത്തിച്ചു. കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ രാഹുല്‍ ക്യംപുകള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. എറിയാട് അത്താണി എംഐടി സ്കൂളിന് സമീപം പുല്ലാർക്കാട്ട് ആനന്ദൻ (55) ആണ് മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറിയ ആനന്ദനും കുടുംബവും വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വീട് വൃത്തിയാക്കാനായി എത്തിയ ആനന്ദനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ട, കോട്ടയം, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (16.8.2019) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 15 ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 12 cm ല്‍ താഴെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഓഗസ്റ്റ് 16 ന് കണ്ണൂര്‍, കാസറഗോഡ്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയും മഞ്ഞ അലര്‍ട്ടുകളുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.
തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും. മറ്റ് സ്കൂളുകൾക്ക് സാധാരണ ദിവസം പോലെ പ്രവർത്തിക്കും എന്നും കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പഠനറിപ്പോര്‍ട്ട്. മലയോരമേഖലകളില്‍ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശങ്ങളിലും ഒരുപോലെ ദുരന്തസാധ്യതയുണ്ടെന്ന് സർവകലാശാല ദുരന്തഗവേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഭൂവിനിയോഗത്തിൽ കാതലായ മാറ്റം വരുത്തേണ്ടേതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന്നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി. ഇനിയും 26 പേരെ കൂടി കണ്ടെത്താനുണ്ട്. ആകെ 59 പേര്‍ കവളപ്പാറയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് കണക്ക്. ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.
കേരളത്തിലെ ദുരന്തങ്ങളുടെ കാരണം വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍ മുകളിലെ തടയണ നിര്‍മാണവുമെല്ലാം ആണെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന്‍. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേ കുറിച്ച് നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെയെല്ലാം നാം അവഗണിക്കുകയാണെന്നും വി.എസ്. പറഞ്ഞു. Read More
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഇവിടെ മഴ ശക്തിപ്പെട്ടേക്കും. എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കുറഞ്ഞിട്ടും ജലനിരപ്പ് താഴാത്തതിന്‍റെ ആശങ്കയിലാണ് കുട്ടനാട്. മടവീഴ്ചയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതോടെ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പമ്പയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ താലൂക്കിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്.
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടർ എസ്.ഷാനവാസ് അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്.
Thrissur Peechi dam shutter opens pic.twitter.com/8Uf9jwuvi0
— IE Malayalam (@IeMalayalam) August 15, 2019
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 103 ആയി. ഉരുൾപൊട്ടലിൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെ കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.
തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നുവെന്ന് വനം മന്ത്രി കെ.രാജു . പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസന വാദം തെറ്റാണ്. പ്രകൃതി ചൂഷണത്തിന്റെ ഫലമാണ് ഉരുൾപൊട്ടലുകൾ എന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്‍റെ പേരില്‍ പശ്ചിമഘട്ടം നശിപ്പിച്ചു, കുന്നുകൾ എല്ലാം ഇടിച്ചു നിരത്തി റിസോർട്ടുകൾ പണിതു. ദുരന്തങ്ങൾ മനുഷ്യനെ മാത്രമല്ല സർവ ജീവജാലങ്ങളെയും ബാധിക്കുന്നതാണ്. ഭൂവിനിയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഇക്കാര്യങ്ങൾ സർക്കാർ കർശനമായി പരിഗണിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ അല്‍പസമയത്തിനകം ഉയര്‍ത്തും. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്. പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടർ എസ്.ഷാനവാസ് അറിയിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ഏതാനും ദിവസത്തെ അതിശക്തമായ മഴയ്ക്ക് ശേഷം കാലാവസ്ഥയില്‍ ഇന്ന് മുതല്‍ വ്യത്യാസമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് ഇല്ല. അതേസമയം, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഇവിടെ മഴ ശക്തിപ്പെട്ടേക്കും. എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. കവളപ്പാറയില്‍ 29 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്. രാവിലെ മുതല്‍ കവളപ്പാറയില്‍ വെയില്‍ ഉദിച്ചിട്ടുണ്ട്. ഇത് തെരച്ചിലിനെ സുഗമമാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
Highlights