/indian-express-malayalam/media/media_files/uploads/2021/05/rain3.jpg)
തിരുവനന്തപുരം: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും ജില്ലാ കളക്ടർ നാളെ (നവംബർ-29- തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.
ഡിസംബര്‍ രണ്ട് വരെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിക്കാനുള്ള സൂചനയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഡിസംബർ മൂന്ന് മുതൽ ഒന്‍പത് വരെ സാധാരണ തോതിലുള്ള മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, അരുവിക്കര ഡാമിന്റെ 3, 4 ഷട്ടറുകൾ നിലവിൽ 50 സെന്റീമീറ്റർ വീതം ഉയർത്തിയതായി തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 06:30 ന് ഇരു ഷട്ടറുകളും 20 സെന്റീമീറ്റർ കൂടി ( ആകെ - 140 സെന്റീമീറ്റർ ) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- നവംബര്‍ 29: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ നാളെയോടെ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് ആന്ധ്രാ - തമിഴ്നാട് തീരത്തു വടക്ക് കിഴക്കൻ കാറ്റ് ശക്തമാണ്.
തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറ് - വടക്കു പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരളത്തിൽ നിന്നുള്ളവർക്ക് ആർടി-പിസിആർ ഫലം നിർബന്ധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.