scorecardresearch

ആധുനിക സാങ്കേതികവിദ്യാ മേഖലകളിൽ കെെകോർത്ത് കേരളവും ബഹ്‌റൈനും

ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കു മറ്റേ രാജ്യത്ത് ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാവും

ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കു മറ്റേ രാജ്യത്ത് ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാവും

author-image
WebDesk
New Update
ആധുനിക സാങ്കേതികവിദ്യാ മേഖലകളിൽ കെെകോർത്ത് കേരളവും ബഹ്‌റൈനും

തിരുവനന്തപുരം: ഫിന്‍ടെക്, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) തുടങ്ങിയ വിവരസാങ്കേതികവിദ്യാ മേഖലകളില്‍ നൂതനത്വം കൈവരിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷ(കെഎസ് യുഎം)നും ബഹ്റൈൻ സാമ്പത്തിക വികസന ബോര്‍ഡും (ഇഡിബി) ധാരണാപത്രം കൈമാറി.

Advertisment

ദുബായിയില്‍ നടക്കുന്ന ജൈടെക്‌സ് സാങ്കേതികവിദ്യാ വാരത്തില്‍ വച്ച് കെഎസ്‌യുഎം ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യനും ഇഡിബി ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ ധര്‍മി മഗ്ദാനിയുമാണു ധാരണാപത്രം കൈമാറിയത്. ബഹ്‌റിന്‍ സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയാണ് ഇഡിബി.

Read Also: സാംസങ് വാർഷിക സെയിൽ: 29,999 രൂപയ്ക്ക് സാംസങ് ഗ്യാലക്സി എസ് 9 വാങ്ങാം

ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കു മറ്റേ രാജ്യത്ത് ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാവും. കെഎസ്‌യുഎം ഹബ്, ബഹ്‌റിന്‍ ഫിന്‍ടെക് ബേ, ബ്രിന്‍ക് ബാറ്റില്‍കോ ഐഒടി ആക്‌സിലറേറ്റര്‍, ഫ്‌ളാറ്റ്6 ലാബ്‌സ് ബ്രില്യന്റ്് ലാബ് എന്നിവ വഴി ഫിന്‍ടെക്, ഐസിടി സ്റ്റാര്‍ട്ടപ്പുകള്‍ക്കു വികസനവും വളര്‍ച്ചയും നേടിയെടുക്കാനാവും.

Advertisment

സ്റ്റാര്‍ട്ടപ് പ്രതിനിധി സംഘങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലും ബിസിനസ് സന്ദര്‍ശനങ്ങള്‍ നടത്തുന്നതിനുപുറമെ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള വിജ്ഞാനവിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കും. ഡിജിറ്റല്‍, മൊബൈല്‍ ഇടപാടുകള്‍, ബ്ലോക്‌ചെയിന്‍-ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറുകള്‍, ബിഗ് ഡേറ്റ, ഫ്‌ളക്‌സിബിള്‍ പ്ലാറ്റ്‌ഫോമുകള്‍, ഫിന്‍ടെക്-ഐസിടി മേഖലയിലെ വിപ്ലവകരമായ പുത്തന്‍ സാങ്കേതികവിദ്യകള്‍ എന്നിവ പ്രയോഗത്തില്‍ വരുത്താനും ധാരണാപത്രം സഹായിക്കും.

Read Also:വാട്‌സ്ആപ്പ് ഉൾപ്പടെയുള്ള പ്ലാറ്റ് ഫോമുകളിൽ നിയമപരമായ ഇടപെടലിനു ട്രായ്

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധം സ്ഥാപിക്കാനുള്ള മികച്ച അന്തരീക്ഷമാണു ലക്ഷ്യമിടുന്നതെന്നു കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ബഹ്‌റിനിലെ വളരുന്ന സംരംഭകാന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്നു ധര്‍മി മഗ്ദാനി പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും സംരംഭകരും നൂതനത്വം ആഗ്രഹിക്കുന്നവരും തമ്മില്‍ കൂടുതല്‍ സഹകരണം സൃഷ്ടിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഇഡിബി ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ പക്കീസ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Start Up Bahrain Technology Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: