/indian-express-malayalam/media/media_files/uploads/2017/05/outlottery.jpg)
Pournami Lottery RN-436 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-436 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ RZ 112967 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ RW 106876 എന്ന ടിക്കറ്റ് നമ്പരിനും മൂന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ RX 492482 എന്ന ടിക്കറ്റ് നമ്പരിനും ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. മാർച്ച് 29 ന് മാറ്റിവച്ച ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്നു നടന്നത്.
പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. 80 ലക്ഷമാണ് ഒന്നാം സമ്മാനം. 10 ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.
5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാർച്ച് 27 ന് നറുക്കെടുപ്പ് മാറ്റിവച്ച നിർമ്മൽ NR-166 ഭാഗ്യക്കുറിയുടെ ഫലം ജൂൺ 18 ന് പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ NG 432465 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ NF 345978 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
Kerala Nirmal Lottery NR-166 Result: നിർമ്മൽ NR-166 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.