Kerala Nirmal Lottery NR-166 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-166 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ NG 432465 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ NF 345978 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാർച്ച് 27 ന് നറുക്കെടുപ്പ് മാറ്റിവച്ച ടിക്കറ്റിന്റെ ഫലമാണ് ഇന്നു പ്രഖ്യാപിച്ചത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Nirmal Lottery NR-166 Result

നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

മാർച്ച് 26 ന് നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് KN-309 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ജൂൺ 12 ന് പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ PP 203169 എന്ന ടിക്കറ്റ് നമ്പറിനു ലഭിച്ചു. രണ്ടാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ PX 771558 എന്ന ടിക്കറ്റ് നമ്പറിനാണ്.

Kerala Karunya Plus KN-309 Lottery Result: കാരുണ്യ പ്ലസ് KN-309 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.