/indian-express-malayalam/media/media_files/uploads/2019/10/pooja-bumper-3.jpg)
Kerala Pooja Bumper Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 5 കോടി കോട്ടയം ജില്ലയിൽ വിറ്റ RI 332952 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം NA 519045 (തിരുവനന്തപുരം), VA 584416 (പാലക്കാട്), RA 467898 (ആലപ്പുഴ), TH 576552 (തൃശൂർ), RI 578954 (എറണാകുളം) എന്നീ ടിക്കറ്റ് നമ്പരുകൾക്ക്.
Kerala Pooja Bumper Lottery Result Highlights: പൂജ ബംപർ; ഒന്നാം സമ്മാനം RI 332952 ടിക്കറ്റിന്
ഇന്നു ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ 35 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതെല്ലാം വിറ്റഴിഞ്ഞിരുന്നു. പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.
പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ചുപേര്‍ക്ക്. മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേര്‍ക്ക്. ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്..
Kerala Lottery Pooja Bumper Result 2019: പൂജ ബംപർ നറുക്കെടുപ്പ്: വിജയികളെ അറിയാം
കഴിഞ്ഞ വര്‍ഷം പൂജ ബംപറില്‍ 22 ലക്ഷം ടിക്കറ്റാണു വിറ്റിരുന്നത്. ഒന്‍പതു കോടി രൂപയായിരുന്നു സര്‍ക്കാരിനുണ്ടായ ലാഭം. ടിക്കറ്റ് വില്‍പ്പനയിനത്തില്‍ 29.14 കോടി രൂപ ലഭിച്ചു. 11.97 കോടി രൂപ സമ്മാനമായി നല്‍കി.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.
ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അവകാശികളായത് ആറ് പേരാണ്. കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേര്‍ന്നാണ് ബംപർ ടിക്കറ്റെടുത്തത്. കരുനാഗപ്പള്ളി ഷോറൂമിലെ സെയില്‍സ്മാന്‍മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന്‍ തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്‍, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.