scorecardresearch

Onam Bumper 2022: ഓണം ബംപർ; ഇതുവരെ വിറ്റഴിഞ്ഞത് 25 ലക്ഷം ടിക്കറ്റുകൾ

Kerala Lottery Thiruvonam Bumper 2022: ഇതുവരെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്

Kerala Lottery Thiruvonam Bumper 2022: ഇതുവരെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്

author-image
Info Desk
New Update
Thiruvonam Bumper, kerala lottery, ie malayalam

Kerala Lottery Thiruvonam Bumper 2022: തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഓണം ബംപർ എത്തിയത്. ഇതുവരെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 25 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ജൂലൈ 18 മുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്.

Advertisment

25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു പ്രത്യേകത. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബംപർ ക്രമീകരിച്ചിരിക്കുന്നത്. മറ്റൊരു ആകർഷണീയത. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ്.

Advertisment
Onam Bumper Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: