/indian-express-malayalam/media/media_files/uploads/2020/07/kerala-lottery1.jpg)
Kerala Lottery Sthree Sakthi SS 247 Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 247 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം SD 248751 എന്ന നമ്പരിലുള്ള ടിക്കറ്റിന്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. SL 567001 എന്ന ടിക്കറ്റാണ് രണ്ടാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്..
സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
Read Also: ചെന്നൈയിൽ ഗാബ ആവർത്തിക്കുമോ ? ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് അവസാന ദിനത്തിൽ എന്തും സംഭവിക്കാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-602 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി പൂർത്തിയായത്. ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ WB 776665 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം അടൂരിൽ വിറ്റ WG 660700 ടിക്കറ്റ് നമ്പരിനു ലഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.