/indian-express-malayalam/media/media_files/uploads/2022/07/kerala-lottery-onam-bumper-2022-sale-price-draw-date-674298-fi.jpg)
Kerala Lottery Onam Bumper 2022 Sale Price Draw Date: തിരുവോണം ബമ്പര്‍ ജൂലൈ 18 മുതല്‍ വിപണിയില്‍, ഇത്തവണ റെക്കോഡ് സമ്മാനത്തുക
Kerala Lottery Thiruvonam Bumper 2022 Sale Price Draw Date: സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബമ്പറിന്‍റെ പ്രത്യേകത.
ജൂലൈ 18 മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങും. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ്. പത്ത് സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കുന്നത്.
പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്ലെറ്റാണ് ഇത്തവണ പുറത്തിറക്കുന്നത്. അത്യാധുനിക പ്രിന്റിംഗ് സാങ്കേതിക വിദ്യയും തിരുവോണം ബമ്പറിന്‍റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണു തിരുവോണം ബമ്പർ. കൃത്രിമം നടക്കുന്നുവെന്ന പരാതികൾ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങൾ ലോട്ടറി വകുപ്പ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്.
Read Here: Kerala Lottery Thiruvonam Bumper: ഓണം ബംപർ ഒന്നാം സമ്മാനം 25 കോടി, അടിച്ചാൽ കയ്യിൽ കിട്ടുന്നത് എത്ര?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.