/indian-express-malayalam/media/media_files/uploads/2020/12/chennithala-mullappally.jpg)
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയിലും വെന്നിക്കൊടി പാറിച്ച് എൽഡിഎഫ്. 25 വർഷങ്ങൾക്ക് ശേഷമാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി യുഡിഎഫിനെ പരാജയപ്പെടുത്തുന്നത്. എൽ.ഡി.എഫ്. 9, യു.ഡി.എഫ്. 6, ബി.ജെ.പി. 3 എന്നിങ്ങനെയാണ് സീറ്റ് നില.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽഡിഎഫിന് ജയം. എൽജെഡി സ്ഥാനാർഥിയാണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണിത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സ്വന്തം വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് വിജയിച്ചത്. അമ്പത്തിയെട്ടു വോട്ടിനാണ് ജയം. ഇടതു ആധിപത്യമുള്ള അത്തോളിയില്‍ ഇത് ആദ്യമായാണ് ബിജെപി വിജയം നേടുന്നത്.
Read More: ഉള്ള്യേരിയിൽ കെ.സുരേന്ദ്രന്റെ സഹോദരൻ തോറ്റു
അതേസമയം, ഉള്ള്യേരി പഞ്ചായത്തിൽ കെ. സുരേന്ദ്രന്റെ സഹോദരൻ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാർഥി കെ. ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ഇവിടെ ജയിച്ചു. 441 വോട്ടാണ് അസ്സയിനാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷെമീർ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.
Read More: ബിജെപി സിറ്റിങ് സീറ്റിൽ ബി.ഗോപാലകൃഷ്‌ണൻ തോറ്റു
തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപി സ്ഥാനാർഥി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്‌ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.