scorecardresearch

നിയസഭയിലെ കയ്യാങ്കളി: കേസ് വിധി പറയാൻ മാറ്റി

നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്

നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്

author-image
WebDesk
New Update
Assembly, നിയമസഭ, KM Mani, കെ.എം മാണി, EP Jayarajan, ഇ.പി ജയരാജൻ, KT Jaleel, കെ.ടി ജലീൽ, iemalayalam, ഐഇ മലയാളം

കൊച്ചി: നിയസഭാ കയ്യാങ്കളിക്കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും അടക്കമുള്ള സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജിയാണ് ജസ്റ്റീസ് വി ജി അരുൺ പരിഗണിച്ചത്.

Advertisment

'തിരുവനന്തപുരം സിജെഎം കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കെ അജിത്, കെ കുഞ്ഞഹമ്മദ്, വി ശിവൻകുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ബാർ കോഴ ആരോപണത്തെ തുടർന്ന് ധനമന്ത്രി കെ.എം മാണിയുടെ ബജറ്റവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ വേദിയിൽ കയറി കസേര മറച്ചിടുകയും ഉപകരണങ്ങൾ തകർക്കുകയും രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. ശിവൻകുട്ടിയുടെ പരാതിയിലാണ് കേസ് പിൻവലിക്കാൻ സർക്കാർ നടപടിയെടുത്തത്.

കേസ് പിൻവലിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേസിൽ കക്ഷി ചേർന്നിരുന്നു. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിചാരണക്കോടതിയിൽ താൻ കക്ഷി ചേർന്നിരുന്നെന്നും തന്റെ ഭാഗം കേട്ടതിനു ശേഷമാണ് സർക്കാറിന്റെ ആവശ്യം തള്ളിയതെന്നും രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

Advertisment

Read More: നിയമസഭാ കയ്യാങ്കളിക്കേസ്: സർക്കാർ നീക്കത്തിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ

വസ്തുതകൾ വിലയിരുത്താതെ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയ പ്രോസിക്യൂട്ടർ സർക്കാരിന്റെ ഏജൻറായി പ്രവർത്തിച്ചെന്നും പ്രോസിക്യൂട്ടറുടെ നടപടി നിയമവിരുദ്ധമാണന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതു മൂലം നഷ്ടമുണ്ടായത് സർക്കാരിനാണന്ന വാദം ശരിയല്ലന്നും നികുതി നൽകുന്ന പൊതുജനങ്ങൾക്കാണ് നഷ്ടമുണ്ടായതെന്നും രമേശ് ചെന്നിത്തല കക്ഷി ചേരൽ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Read More: ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബജറ്റ് അവതരണത്തിനിടെ കെഎംമാണിയെ തടയാൻ ഇടതുപക്ഷം ശ്രമിച്ചത്. ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

Km Mani Kerala High Court Kt Jaleel High Court Udf Court Ep Jayarajan Ldf Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: