/indian-express-malayalam/media/media_files/2025/09/03/onam-2025-2025-09-03-12-14-05.jpg)
സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ ദീപാലങ്കാരം (ഫൊട്ടൊ-പിആർഡി)
Onam 2025: പൊന്നിൻ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. പൂക്കളമിട്ടും സദ്യവട്ടം ഒരുക്കിയും ഓണം കളറാക്കാനുള്ള ഓട്ടത്തിലാണ് ഓരോ മലയാളിയും. ഓണത്തിന് മുന്നോടിയായി പ്രധാനനഗരങ്ങളിലെല്ലാം സർക്കാർ തലത്തിലും അല്ലാതെയും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
Also Read:ഹൃദയം നിറഞ്ഞ ആശംസകൾ തിരുവോണത്തിന് നേരാം
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ബുധനാഴ്ച കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ ജയം രവിഎന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും.
സെപ്റ്റംബർ ഒമ്പത് വരെ സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്നത്. കേരളത്തിൻറെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങളും ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം വിവിധ വേദികളിൽ അരങ്ങേറും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ 10,000ത്തോളം കലാകാരൻമാരാണ് ഓണാഘോഷ പരിപാടികളിൽ അണിനിരക്കുന്നത്.
Also Read:ഓണം വെള്ളത്തിലാകുമോ...? സെപ്റ്റംബർ നാലിന് പുതിയ ന്യൂനമർദം രൂപപ്പെടും
33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക.ഓണം വാരാഘോഷത്തിൻറെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിൻറെ സ്വിച്ച് ഓൺ കഴിഞ്ഞ ദിവസം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കനകക്കുന്നിൽ നിർവ്വഹിച്ചു.
കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ
ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക. ബെംഗളൂവിൽ നിന്ന് കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. നിലവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകൾക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്.
Also Read:ഓണത്തിരക്ക്; സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വേ
ബസുകളിൽ ഫ്‌ലെക്‌സി നിരക്കുകൾ ബാധകമായിരിക്കുമെന്ന് കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും തോന്നുംപടി നിരക്ക് ഈടാക്കാറുള്ള സ്വകാര്യ ട്രാവൽ ഏജൻസികളുടെ നിരക്ക് വച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് കുറവായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
/filters:format(webp)/indian-express-malayalam/media/media_files/2025/09/03/onam111-2025-09-03-12-23-05.jpg)
ഓണത്തിന്റെ ഭാഗമായി സ്ഥിരം സർവ്വീസുകൾക്ക് പുറമേ കർണാടക ആർടിസി 90 അധിക സർവ്വീസുകൾ നടത്തും. മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.
സ്‌പെഷ്യൽ ട്രെയിനുകൾ
ഓണത്തിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം നോർത്ത് - ഉധ്‌ന ജംഗ്ഷൻ വൺവേ എക്‌സ്പ്രസ് , മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത്, ചെന്നൈ-തിരുവനന്തപുരം, ബെംഗളൂരു-തിരുവനന്തപുരം എന്നിങ്ങനെ വിവിധയിടങ്ങളിൽ നിന്നാണ് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Read More: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.