scorecardresearch

ഷോപ്പിംഗ് മാളുകളിലെ പാർക്കിങ് ഫീസ്; ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി

കേസിൽ കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

കേസിൽ കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

author-image
WebDesk
New Update
Kerala High Court, Rape case, Promise of marriage, consensual sex, ie malayalam

കൊച്ചി: ഷോപ്പിംഗ് മാളുകളിൽ നടക്കുന്ന പാർക്കിംഗ് ഫീസ് പിരിവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി. കൊച്ചിയിലെ ഒരു മാളിൽ നിയമ വിരുദ്ധമായി പാർക്കിംഗ് ഫീസ് പിരിക്കുന്നുണ്ടന്നും മുനിസിപ്പൽ അധികൃതർക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ലന്നും ചൂണ്ടിക്കാട്ടി തൃക്കാക്കര സ്വദേശി ബോസ്കോ ലൂയിസാണ് കോടതിയെ സമീപിച്ചത്.

Advertisment

കഴിഞ്ഞ മാസം 18 ന് മാൾ സന്ദർശിച്ച ഹർജിക്കാരനോട് 20 രൂപ ഫീസ് ആവശ്യപ്പെട്ടെന്നും തർക്കമുണ്ടായതിനെ തുടർന്ന് ഫീസ് ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് വാണിജ്യ സ്ഥപനങ്ങൾ പാർക്കിംഗ് ഫീസ് വാങ്ങരുതെന്ന് തൃശൂർ മേയർ പ്രസ്താവന ഇറക്കിയെന്നും ഹർജിയിൽ വ്യക്തമാക്കി.

22 ന് വീണ്ടും മാൾ സന്ദർശിച്ചെന്നും 20 രൂപ ഫീസ് വാങ്ങിയെന്നും ഇക്കാര്യത്തിൽ മാളിനെതിരെ നിരവധി പരാതികൾ ഉണ്ടന്നും ഹർജിയിൽ ബോധിപ്പിച്ചു. കേസിൽ കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Also Read: ജോജുവിനെതിരെ പ്രതിഷേധം തുടർന്ന് കോൺഗ്രസ്; കാർ തകർത്ത കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി

High Court Shopping Mall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: