Latest News

ജോജുവിനെതിരെ പ്രതിഷേധം തുടർന്ന് കോൺഗ്രസ്; കാർ തകർത്ത കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി

ജോജുവിന്റെ സിനിമ പ്രദർശിപ്പിച്ച തിയേറ്ററിന് മുന്നിലായിരുന്നു പ്രതിഷേധം

Joju George ജോജു ജോര്‍ജ്, actor joju george, Joju George incident, പ്രതിഷേധവുമായി ജോജു, Joju George incident Kochi, Joju George Protest, Congress, tony chammani, Joju George incident arrest, Congress Protest, Latest Malayalam News, IE Malayalam, ഐഇ മലയാളം
ജോജു ജോർജിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഷേണായ്സ് തിയേറ്ററിന് മുൻപിൽ പ്രതിഷേധം

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരായ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍ രണ്ടു പ്രതികൾ കൂടി കീഴടങ്ങി. ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. ഇവരെ റിമാൻഡ് ചെയ്ത് കാക്കനാട് സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, ജോജു ജോർജുമായുള്ള തർക്കത്തെത്തുടർന്നുള്ള കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ ഇന്നും തുടർന്നു. ജോജു അഭിനയിച്ച സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വച്ച് കോൺഗ്രസ്ല പ്രവർത്തകർ പ്രതിഷേധിച്ചത്. ചിത്രത്തിന്‍റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Also Read: രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാവും; എൽഡിഎഫ് യോഗത്തിൽ തീരുമാനം

ടോണി ചമ്മണി അടക്കം അഞ്ച് പേരായിരുന്നു തിങ്കളാഴ്ച കീഴടങ്ങിയക്. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് അഞ്ചുപേരും കീഴടങ്ങിയത്. കാര്‍ ആക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ ടോണി ചമ്മണി ഉന്നയിച്ചിരുന്നു. “ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരമെന്ന് ചോദിച്ചാണ് ജോജു പുറത്തിറങ്ങിയത്. കോണ്‍ഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. കോണ്‍ഗ്രസ് സമരം അലങ്കോലമാക്കിയ ജോജു സിപിഎം ജില്ലാ സമ്മേളന റാലകളില്‍ ജനങ്ങളുടെ ഗതാഗതം തടസപ്പെടുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തയാറാകുമോ? അങ്ങനെയുണ്ടായാല്‍ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരും. പരസ്യമായി എതിര്‍ക്കുന്നത് പോയിട്ട് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും ജോജുവിന് ധൈര്യമുണ്ടാകില്ല,” എന്നും ടോണി ചമ്മണി പറഞ്ഞിരുന്നു.

സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും സിപിഎമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചതെന്നും ടോണി ചമ്മണി ആരോപിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം സിപിഎമ്മിനു കുഴലൂതുകയാണെന്നും ടോണി ചമ്മണി പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vandalising actor joju georges car congress leaders surrenders

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com