/indian-express-malayalam/media/media_files/uploads/2021/06/High-Court-of-Kerala-FI.jpg)
കൊച്ചി: ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്ത ഹർജി കേരള ഹൈക്കോടതി തള്ളി. കവരത്തി സ്വദേശി ആർ.അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ തീരുമാനിക്കാൻ അധികാരമുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദ്വീപിൽ ബീഫ് സുലഭമാണെന്നും മറ്റ് ചില പ്രോട്ടീൻ വിഭവങ്ങൾ ഉൾപ്പെടുത്തിയെന്നും ബീഫ് ഉൾപ്പെടുത്താൻ ചില പ്രായോഗിക വിഷമതകൾ ഉണ്ടെന്നും ഭരണകൂടം അറിയിച്ചു. ഡയറി ഫാം പ്രതിവർഷം ഒരു കോടി നഷ്ടത്തിലായതിനാലാണ് അടച്ചു പൂട്ടിയതെന്നും ഭരണകൂടം വിശദീകരിച്ചു. ഭരണകൂടത്തിന് തീരുമാനമെടുക്കാൻ അധികാരമുണ്ടന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
Also Read: വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.