വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പ്രതിക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി തള്ളിയത്

കൊച്ചി: വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. യുവതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

പ്രതിക്ക് 2019 മുതൽ ബാർ അസോസിയേഷനിൽ മെമ്പർഷിപ്പുണ്ടന്നും ലൈബ്രേറിയനായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചുവെന്നും മെമ്പർഷിപ്പ് രേഖകൾ കാണാനില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ക്രിമിനൽ കേസുകളിൽ ഹാജരായ പ്രതി, അഞ്ച് കേസുകളിൽ കമ്മീഷണറായി പോയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

കോടതി നിർദ്ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ വിട്ടയക്കാൻ നിർദേശിക്കണമെന്നുള്ള പ്രതിയുടെ ആവശ്യം കോടതി നിരസിച്ചു. നിയമ പഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തെന്നും മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നുമാണ് പ്രതിക്കെതിരായ ആരോപണം.

Also Read: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc rejected fake lawyer sessi xaviers anticipatory bail

Next Story
Kerala Nirmal Lottery NR-242 Result: നിർമൽ NR-242 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala nirmal nr-220 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-220 result, nirmal nr-220 lottery result, nirmal nr-220 lottery, nirmal nr-220 kerala lottery, kerala nirmal nr-220 lottery, nirmal nr-220 lottery today, nirmal nr-220 lottery result today, nirmal nr-220 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-220, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-220, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com