scorecardresearch

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

ആലപ്പുയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റാലി നടത്താനുള്ള നീക്കം ആശങ്കയണ്ടാക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

ആലപ്പുയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റാലി നടത്താനുള്ള നീക്കം ആശങ്കയണ്ടാക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

author-image
WebDesk
New Update
Popular Front, Kerala Police

കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടന്ന് ഹൈക്കോടതി. രാജ്യത്ത് എന്താണ് നടക്കുന്നതെന്നു ചോദിച്ച കോടതി ശക്തമായ നടപടി വേണമെന്നും കേസെടുക്കണമെന്നും നിർദേശിച്ചു.

Advertisment

ആലപ്പുയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റാലി നടത്താനുള്ള നീക്കം ആശങ്കയുണ്ടാക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി ആർ രാമരാജവർമ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

കൗമാരക്കാരൻ ഒരാളുടെ തോളിലിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതു ശ്രദ്ധയിൽ പെട്ടെന്നും റാലികളിൽ ആർക്കും എന്തും വിളിച്ചു കൂവാമോയെന്നും കോടതി പരാമർശിച്ചു. പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നതിനെക്കുറിച്ച് അന്വേഷിച്ച് ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് നൽകാൻകോടതി നിർദേശിച്ചു. അന്വേഷണം നടക്കുകയാണന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും സർക്കാർ അറിയിച്ചു.

Also Read: വെള്ളാപ്പള്ളിക്കു തിരിച്ചടി; എസ് എന്‍ ഡി പി യോഗം ബൈലോ പരിഷ്‌കരിക്കാമെന്ന് ഹൈക്കോടതി

Advertisment

റാലിക്ക്അനുമതി നൽകിയപ്പോൾ ജില്ലാ ഭരണകൂടം നൽകിയ നിർദേശങ്ങൾ ലംലിച്ചതിനു പോപ്പുലർ ഫ്രണ്ടിനെതിരെയും അനുമതിയില്ലാതെ ബൈക്ക് റാലി നടത്തിയതിനു ബജ്റംഗ് ദളിനെതിരെയും കേസെടുത്തിട്ടുണ്ടന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആലപ്പുഴയില്‍ സേവ് റിപ്പബ്ലിക്ക് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് റാലം സംഘടിപ്പിച്ചത്. കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. മറ്റൊരാളുടെ ചുമലിലിരുന്നുകൊണ്ട് കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

Kerala High Court Popular Front Of India Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: