കൊച്ചി: എസ് എന്‍ ഡി പി യോഗത്തിന്റെ ബൈലോ പരിഷ്കരിക്കാമെന്ന് ഹൈക്കോടതി. ബെലോ പരിഷ്ക്കരണം സംബന്ധിച്ച ജില്ലാ കോടതി ഉത്തരവിനെതിരെ യോഗം ജനല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി.
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാറും സി എസ് സുധയും അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം ജില്ലാ കോടതി
ബൈലോ പരിഷ്കരിക്കാമെന് ഉത്തരവിട്ടിരുന്നു. ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു.
ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജി കൃഷ്ണമൂര്‍ത്തിയും മറ്റും സമര്‍പ്പിച്ച അപ്പീല്‍ കോടതി അനുവദിച്ചു. 21 വര്‍ഷം മുമ്പാണു കേസ് തുടങ്ങുന്നത്. എസ് എന്‍ ഡി പി യോഗം ബൈലോ പരിഷ്കരണം ആവശ്യപ്പെട്ട് ഒമ്പത് പേരാണ് ജില്ലാ കോടതിയെ സമീപിച്ചത്.
യോഗം തിരഞ്ഞെടുപ്പിലെ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കമ്പനി നിയമപ്രകാരം 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ ഭരണഘടനാഭേദഗതിയും കൊണ്ടുവന്നിരുന്നു. പുതുക്കിയ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിലാണ് ഇളവ് കോടതി റദ്ദാക്കിയത്.
Vellappally Natesan, SNDP Yogam, SNDP Yogam Kerala High Court, SNDP Yogam bylaw Kerala High Court, Keralan news, Latest Kerala news, Malayalam news, Latest Malayalam news, News in Malayalam, Latest News in Malayalam, Indian Express Malayalam, ie malayalam
വെള്ളാപ്പള്ളിക്കു തിരിച്ചടി; എസ് എന്‍ ഡി പി യോഗം ബൈലോ പരിഷ്കരിക്കാമെന്ന് ഹൈക്കോടതി
High court upheld
high court allows SNDP Yogam bylaw amendment Vellappally Natesan
Set back for , Kerala HC allows bylaw amendment of SNDP Yogam