scorecardresearch

താത്ക്കാലിക വിസി നിയമനം; ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍

വിസിമാരായി ഡോ. കെ. ശിവപ്രസാദിന്റെയും സിസാ തോമസിന്റെയും നിയമനത്തിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്

വിസിമാരായി ഡോ. കെ. ശിവപ്രസാദിന്റെയും സിസാ തോമസിന്റെയും നിയമനത്തിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
supreme court

ഫയൽ ഫൊട്ടോ

ഡൽഹി: താത്കാലിക വൈസ് ചാൻസലർ (വിസി) നിയമനത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കേരള സുപ്രീം കോടതിയില്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളുടെ താല്‍ക്കാലിക വിസിമാരായി ഡോ. കെ. ശിവപ്രസാദിനേയും സിസാ തോമസിനെയും നിയമിച്ചതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisment

Also Read: കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണത്തിൽ റമീസിനെ കസ്റ്റഡിയിൽ വാങ്ങാന്‍ പൊലീസ്

ഗവർണർ നടത്തിയ താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നും ഗവർണറുടെ നടപടി ഏകപക്ഷീയവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും സംസ്ഥാനം സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കി. സാങ്കേതിക സർവ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റർ സർവ്വകലാശാല ആക്ടിന്റെ 11 (10) പ്രകാരവും ആണ് താത്കാലിക വിസി നിയമനം നടത്തേണ്ടതെന്നുമാണ് കേരളം അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.

Also Read: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

Advertisment

ജസ്റ്റിസ് മാരായ ജെ.ബി പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ബുധനാഴ്ച്ച കേരളത്തിന്റെ ആവശ്യം പരിഗണിക്കും. താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് നേരത്തെ കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് മഴ തകർത്ത് പെയ്യും; നാലിടത്ത് യെല്ലോ അലർട്ട്

State Govt Supreme Court Governor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: