scorecardresearch

സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്‍കാന്‍.

സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്‍കാന്‍.

author-image
WebDesk
New Update
bufferzone,kerala,ldf gov

തിരുവനന്തപുരം: ബഫര്‍ സോണില്‍ വിവാദം തുടരുന്നതിനിടെ ഭൂപടം പ്രസീദ്ധീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്‍കാന്‍.

Advertisment

22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികളും ആശങ്കകളും അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് മാനദണ്ഡമാക്കി പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ അറിയിക്കണമെന്നും വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശമുണ്ട്. പരാതികള്‍ ഫീല്‍ഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സര്‍ക്കാര്‍ ശ്രമം. വാര്‍ഡ് തലത്തില്‍ വാര്‍ഡ് അംഗം,വില്ലേജ് ഓഫിസര്‍,വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തേണ്ടത്. ഫീല്‍ഡ് സര്‍വേ നടപടിക്കുള്ള വിശദമായ സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും. വിഷയത്തി പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment
Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: