തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ കുറവാണെങ്കിലും രോഗ വ്യാപനത്തിന് ഇടവരുത്താതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡില്‍ പഠിച്ച പാഠങ്ങള്‍ നാം വീണ്ടും ശീലമാക്കണം പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. കോവിഡ് രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ആശങ്കയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയ്ക്ക് പുറമെ, ജപ്പാന്, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുതിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കണമെന്നാണ്
നിര്‍ദേശം. രാജ്യത്തെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.