scorecardresearch

പ്രവാസികൾ വലിയ വിഷമത്തിൽ; സർക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചിരുന്നു

കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചിരുന്നു

author-image
WebDesk
New Update
Ramesh Chennithala, രമേശ് ചെന്നിത്തല, Pinarayi Vijayan, Sabarimala, Kerala Election 2021, CPM, Yechury, ശബരിമല സിപിഎം നിലപാട്, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021, സിപിഎം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലേ പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താൻ സാധിക്കൂ എന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാട് ശക്തമാക്കിയതോടെ പ്രവാസികളെല്ലാം വലിയ വിഷമത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

"പ്രവാസികളെ സർക്കാർ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വഞ്ചിക്കുകയാണ്. പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം മുടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികളുടെ തിരിച്ചുവരവ് എങ്ങനെ മുടക്കാം എന്നു ഗവേഷണം ചെയ്യുകയാണ് സർക്കാർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കേരളത്തിലേക്ക് തിരിച്ചുവരാൻ സാധിക്കൂ എന്ന നിലപാട് തിരുത്തണം." ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് സർക്കാർ

അതേസമയം, കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യമെടുത്ത തീരുമാനം. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കൈക്കൊണ്ടത്.

Read Also: ആർക്കും രോഗം വരാം; കോവിഡ് മരണത്തിനു പിന്നാലെ കണ്ണൂരിൽ മുന്നറിയിപ്പ്

Advertisment

‘വന്ദേ ഭാരത് മിഷൻ’ വഴി കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കും സർട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പരിശോധന നടത്താൻ കേന്ദ്രം മുൻകൈ എടുക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

നാട്ടിലേക്കു വരുന്നവരിൽ ഏതെങ്കിലും ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ ആ വിമാനത്തിലുള്ള എല്ലാവർക്കും രോഗം പകരാൻ സാധ്യതയുണ്ട്. ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെ മാത്രം കേരളത്തിലേക്ക് കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. ശനിയാഴ്‌ച മുതൽ ഗൾഫിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

Covid 19 Evacuation Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: