/indian-express-malayalam/media/media_files/uploads/2021/01/Pinarayi-and-Shama-Muhammed.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷമ. പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണ്. സ്വന്തം നാടായതിനാൽ കണ്ണൂർ മണ്ഡലത്തോട് പ്രത്യേക അടുപ്പുമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാകാൻ തയ്യാറാണെന്നും ഷമ മുഹമ്മദ് പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ ആര്‍ക്കെതിരെയും മത്സരിക്കും. പിണറായി വിജയനെതിരെ മത്സരിക്കാനും തയാറാണ്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും ഷമ പറഞ്ഞു. വാർത്താചാനലായ ട്വന്റിഫോറിനോടാണ് ഷമയുടെ പ്രതികരണം.
Read Also: അപകടത്തിൽ മരിച്ച യുവതിയെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു
ധർമടത്ത് പിണറായി വിജയനെതിരെ ഷമ മുഹമ്മദിനെ കളത്തിലിറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചാനൽ ചർച്ചകളിൽ സ്ഥിരസാന്നിധ്യമാണ് ഷമ മുഹമ്മദ്.
അതേസമയം, പിണറായി വിജയൻ ഇത്തവണയും ധർമടത്ത് തന്നെയാണ് മത്സരിക്കുക. ധർമടത്ത് 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ൽ പിണറായി വിജയൻ ജയിച്ചത്. കോൺഗ്രസിന്റെ മമ്പറം ദിവാകരനെയാണ് പിണറായി തോൽപ്പിച്ചത്. ഇടതിന്റെ ഉറച്ചകോട്ടയിൽ ഇത്തവണയും വിജയക്കൊടി പാറിക്കാമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.