/indian-express-malayalam/media/media_files/uploads/2020/07/Pinarayi-and-Yechuri.jpg)
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയിലെ സിപിഎം നിലപാട് ശരിയാണെന്ന് യെച്ചൂരി ആവർത്തിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. കേരളത്തിൽ അതാണ് നടന്നത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.
Read Also: സീറ്റ് നിഷേധിച്ചു; സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ച് ബാലശങ്കർ, തള്ളി നേതാക്കൾ
ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും യെച്ചൂരി വ്യക്തമാക്കി. ഇടത് മുന്നണിയെ നയിക്കുന്നത് പിണറായിയാണ്. തിരഞ്ഞെടുപ്പിൽ പിണറായി മുന്നിൽ നിന്നു നയിക്കുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു. എന്നാൽ, യെച്ചൂരിയുടെ തിരുത്തിനോട് കടകംപള്ളി പ്രതികരിച്ചില്ല. ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ വലിയ വിഷമമുണ്ടെന്നും അത്തരം കാര്യങ്ങൾ നടക്കാൻ പാടില്ലായിരുന്നെന്നുമാണ് കടകംപള്ളി നേരത്തെ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.