/indian-express-malayalam/media/media_files/uploads/2020/11/ramesh-chennithala.jpg)
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് വീതംവയ്‌പ് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷക സമിതി. അച്ചടക്ക ലംഘനത്തിനും ഗ്രൂപ്പ് വീതംവയ്പിനുമെതിരെ ഹൈക്കമാൻഡ് നിരീക്ഷക സമിതിയുടെ താക്കീത്. ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകമെന്ന് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗത്തില്‍ സംഘം നിര്‍ദേശിച്ചു.
അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലാണ് ഹൈക്കമാൻഡ് നിരീക്ഷക സമിതി ചേർന്നത്. മികച്ച സ്ഥാനാർഥികൾക്ക് ഗ്രൂപ്പ് നോക്കാതെ അവസരം നൽകണമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്നും കെപിസിസി ഭാരവാഹി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
Read Also: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി; ലോകാരോഗ്യസംഘടന
ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ആകേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. "ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ട. കിറ്റ് കൊടുത്തിട്ടല്ല എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയമുണ്ടാക്കിയത്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടാണ്," കെപിസിസി ഭാരവാഹി യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഇതിനെ താഴെത്തട്ടിൽ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് വഴിയൊരുക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, പാർട്ടി സംസ്ഥാന നേതൃത്വവുമായി അസ്വാരസ്യങ്ങളുണ്ടായിരുന്ന മുതിർന്ന നേതാവ് കെ.വി.തോമസ് കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് ചെന്നിത്തല പറഞ്ഞു. തോമസ് കോൺഗ്രസ് വിടില്ലെന്ന് ഉമ്മൻചാണ്ടിയും വ്യക്തമാക്കി. ഹൈക്കമാൻഡ് ഇടപെട്ടതോടെയാണ് കെ.വി.തോമസും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടത്. താൻ കോൺഗ്രസ് വിടില്ലെന്ന് തോമസും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.