scorecardresearch

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും

കഴിഞ്ഞ ദിവസങ്ങളിലായി ചേര്‍ന്ന സെക്രേട്ടറിയറ്റ് യോഗം അവലോകന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു

കഴിഞ്ഞ ദിവസങ്ങളിലായി ചേര്‍ന്ന സെക്രേട്ടറിയറ്റ് യോഗം അവലോകന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു

author-image
WebDesk
New Update
AKG Centre

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും ചേരും. സംസ്ഥാന സെക്രട്ടേറിയേറ്റ് തയാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഇന്ന് യോഗം ചര്‍ച്ച ചെയ്യും.

Advertisment

അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതോടെ തുടര്‍ നടപടികള്‍ ഉണ്ടായേക്കും. ജി. സുധാകരനെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായെങ്കിലും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളുടെ കാര്യത്തില്‍ യോഗം തീരുമാനമെടുക്കും. കഴിഞ്ഞ ദിവസങ്ങളിലായി ചേര്‍ന്ന സെക്രേട്ടറിയറ്റ് യോഗം അവലോകന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു.

പാല, കുണ്ടറ, കൽപറ്റ, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലുണ്ടായ തോല്‍വിയും പാർട്ടി വോട്ട് ചോർച്ചയും ഗൗരവതരമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലങ്ങളില്‍ സംഭവിച്ചതെന്തെന്ന് ജില്ലാ തലത്തില്‍ പരിശോധിക്കും.

Advertisment

Also Read: കോവിഡ് കേസുകൾ കുറയുന്ന ദേശീയ ട്രെൻഡ്; ‘ഒപ്പം നിൽക്കാതെ’ കേരളം

Kerala Assembly Elections 2021 Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: