scorecardresearch

സംസ്ഥാനത്ത് 151 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 131 പേർക്ക്

തുടർച്ചയായി 13-ാം ദിവസമാണ് കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ 100 കടക്കുന്നത്

തുടർച്ചയായി 13-ാം ദിവസമാണ് കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ 100 കടക്കുന്നത്

author-image
WebDesk
New Update
ഭയപ്പെടുത്തി കോവിഡ് കണക്കുകൾ; ഇന്ന് മാത്രം 211 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തുടർച്ചയായി 13-ാം ദിവസമാണ് കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ 100 കടക്കുന്നത്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 131 ആണ്. വിദേശത്തു നിന്ന് എത്തിയ 86 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 51 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്. കോവിഡ് പ്രതിരോധത്തിനായി മുന്നിൽ നിൽക്കുന്ന എല്ലാ ഡോക്‌ടർമാരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

Advertisment

സമൂഹവ്യാപന ആശങ്ക

"സമൂഹവ്യാപനത്തിന്റെ ആശങ്കയിൽ നിന്ന് നമ്മൾ മുക്തരായിട്ടില്ല. രോഗികളുടെ എണ്ണം വർധിക്കുകയാണ്. അതീവ ജാഗ്രത പാലിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ഫീൽഡ്‌തല പരിശോധന സജീവമാക്കും." മുഖ്യമന്ത്രി പറഞ്ഞു

Read Also: കോവിഡ് പ്രതിരോധത്തിൽ ആശങ്ക; സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ചെന്നിത്തല

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

Advertisment

മലപ്പുറം–34, കാസര്‍ഗോഡ്–27, പാലക്കാട്–17, തൃശൂര്‍–18, എറണാകുളം–12 കാസര്‍കോട്–10, ആലപ്പുഴ–എട്ട്, പത്തനംതിട്ട–ആറ്, കോഴിക്കോട്–ആറ്, തിരുവനന്തപുരം–നാല്, കൊല്ലം–മൂന്ന്, വയനാട്–മൂന്ന്, കോട്ടയം–നാല്, ഇടുക്കി–ഒന്ന്.

കോവിഡ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം-മൂന്ന്, കൊല്ലം-21, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-ഒൻപത്, കോട്ടയം-ആറ്, ഇടുക്കി-രണ്ട്, എറണാകുളം-ഒന്ന്, തൃശൂർ-16, പാലക്കാട്-11, മലപ്പുറം-12, കോഴിക്കോട്-15, വയനാട്-രണ്ട്, കണ്ണൂർ-13, കാസർഗോഡ്-16.

പ്രവാസികള്‍ക്കായി 'ഡ്രീം കേരള'

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് പദ്ധതി. കേരളത്തിന്റെ സമഗ്രവികസനത്തില്‍ പ്രവാസികളെ പങ്കാളികളാക്കും. തിരിച്ചെത്തിയ 1,43,147 പേരില്‍ 52 ശതമാനം തൊഴില്‍ നഷ്ടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു.

Read Also: പരീക്ഷകൾ മാറ്റിവയ്‌ക്കാൻ തയ്യാറെന്ന് ആരോഗ്യസർവകലാശാല

പൊന്നാനിയിൽ അതീവ ജാഗ്രത

ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍ കര്‍ശനമാക്കി. സാമൂഹിക അകലം പാലിക്കാത്തതിന് താലൂക്കില്‍ 16 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തതായി മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദേശം ലംഘിച്ച് രോഗിയെ ഡിസ്‌ചാർജ് ചെയ്‌ത സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. ഒരു പഞ്ചായത്തില്‍ അഞ്ചുകടകള്‍ മാത്രം തുറക്കാന്‍ അനുമതി ഉള്ളു.

Corona Pinarayi Vijayan Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: