/indian-express-malayalam/media/media_files/uploads/2017/09/police-2.jpg)
കോഴിക്കോട്: ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ വീടിനു നേരെ അയൽവാസിയുടെ ആക്രമണം. വടകര പാലോളി പാലത്താണ് സംഭവം. മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ വീടിന്റെ വാതിലും ജനൽചില്ലുകളും തകര്‍ന്നു. അക്രമം നടത്തിയ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു.
ജില്ലയിൽ മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ്-19 സ്ഥിരീകരിച്ച ഒരു മത്സ്യകച്ചവടക്കാരന്റെ കടയ്ക്കുനേരെ ആക്രമണം നടന്നിരുന്നു. മത്സ്യം വില്‍ക്കാന്‍ വയ്ക്കുന്ന തട്ടും കടയുടെ ബോര്‍ഡുമെല്ലാം തകര്‍ത്തിരുന്നു.
Read Also: ഇന്ത്യയില്‍ 12 ദിവസം കൊണ്ട് വര്‍ദ്ധിച്ചത് രണ്ട് ലക്ഷം കോവിഡ്-19 രോഗികള്‍
നേരത്തെ മലപ്പുറം ജില്ലയിൽ പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ കാണിച്ച ക്രൂരത വാർത്തയായിരുന്നു. കോവിഡ് പേടിയെ തുടർന്നാണ് പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചത്. യുവാവിനു വീടിനു മുന്നിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ആരോഗ്യപ്രവർത്തകരെത്തി യുവാവിനെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കുകയായിരുന്നു.
Read Also: പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ; കുടിവെള്ളം പോലും നൽകിയില്ലെന്ന് ആരോപണം
പ്രവാസികളോടും ക്വാറന്റൈനിൽ കഴിയുന്നവരോടും മോശമായി പെരുമാറുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയടക്കം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.