/indian-express-malayalam/media/media_files/uploads/2020/06/covid-kerala-news-19.jpg)
Kerala Covid-19 News at a Glance: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമാണിത്. 118 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം 115ൽ കൂടുതൽ കോവിഡ് കേസുകൾ പുതുതായി സ്ഥിരീകരിക്കുന്നത്. നാലാം തവണയാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകിരച്ചവരുടെ എണ്ണം 100 കടന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇതിനു മുൻപ് നൂറിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജൂൺ അഞ്ച്- 111,ജൂൺ ആറ്- 108, ജൂൺ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകൾ.
96 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇന്നലെ 97 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 89 പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. കോവിഡ്-19 ബാധിച്ച് വ്യാഴാഴ്ച കണ്ണൂരിൽ മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞിരുന്നു. ജില്ലയിൽ ഇതുവരെ സമൂഹവ്യാപനം ഇല്ല. പക്ഷേ സ്ഥിതി അതീവ ഗുരുതരമാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്.
Kerala Covid Tracker: ഇന്ന് 118 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവരാണ്: (കുവൈറ്റ്-35, യു.എ.ഇ-14, സൗദി അറേബ്യ-10, ഒമാന്‍-3, റഷ്യ-2, ഖത്തര്‍-1, താജിക്കിസ്ഥാന്‍-1, കസാക്കിസ്ഥാന്‍-1.
- 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവർ: മഹാരാഷ്ട്ര-16, ഡല്‍ഹി-9, തമിഴ്‌നാട്-8, കര്‍ണാടക-5, ആസാം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1.
- 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
- Read More: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധന
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്
- മലപ്പുറം-18
- കൊല്ലം- 17
- ആലപ്പുഴ- 13
- എറണാകുളം-11
- പാലക്കാട്- 10
- പത്തനംതിട്ട- 9
- തിരുവനന്തപുരം- 8
- കണ്ണൂര്‍- 8
- കോട്ടയം- 7
- കോഴിക്കോട്- 6
- വയനാട്- 4
- കാസര്‍ഗോഡ്- 4
- ഇടുക്കി- 2
- തൃശൂര്‍-1
;
96 പേരുടെ പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
- കണ്ണൂര്‍- 21 (ഒരു കാസര്‍ഗോഡ് സ്വദേശി)
- മലപ്പുറം- 15 (ഒരു പാലക്കാട് സ്വദേശി)
- കൊല്ലം- 14
- പാലക്കാട്- 14 (ഒരു മലപ്പുറം സ്വദേശി, ഒരു തൃശൂര്‍ സ്വദേശി)
- തൃശൂര്‍- 12
- കോട്ടയം- 7 (ഒരു തിരുവനന്തപുരം സ്വദേശി)
- ആലപ്പുഴ- 4
- തിരുവനന്തപുരം- 3
- കോഴിക്കോട്- 3
- കാസര്‍ഗോഡ്- 3
1380 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,509 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
പുതിയ ഏഴ് ഹോട്ട്സ്പോട്ടുകൾ
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
24 മണിക്കൂറിനിടെ 4889 സാംപിളുകള്‍ പരിശോധിച്ചു
- കഴിഞ്ഞ 24 മണിക്കൂറിനിടെ 4889 സാമ്പിളുകളാണ് പരിശോധിച്ചത്.
- ഇതുവരെ 1,30,358 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
- ഇതില്‍ 3186 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
/indian-express-malayalam/media/media_files/uploads/2020/04/covid-test-1.jpg)
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 36,051 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 34,416 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,73,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
1,32,569 പേര്‍ നിരീക്ഷണത്തിൽ
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
- ഇവരില്‍ 1,30,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ.
- 1914 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ.
- 197 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജൂണ്‍ 21-ന് ഞായറാഴ്ച്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 21-ന് ഞായറാഴ്ച്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി. കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണാണ് നിലവിലുള്ളത്. എന്നാല്‍, ജൂണ്‍ 21-ന് വിവിധ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ അടക്കമുള്ള അനവധി പരീക്ഷകള്‍ നടക്കുന്നതിനാല്‍ അന്നേ ദിവസം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.
പ്രവാസികള്‍ക്ക് കോവിഡ്-19 പരിശോധന: തീയതി നീട്ടി
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ്-19 പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂണ്‍ 24 വരെ നീട്ടി. ജൂണ്‍ 25 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പരിശോധനക്ക് വിധേയരായിരിക്കണം.
/indian-express-malayalam/media/media_files/uploads/2020/05/airport-2.jpg)
കോവിഡ്-19 നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും വെവ്വേറെ കൊണ്ടുവരണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയത്. കോവിഡ്-19 പരിശോധനക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിബന്ധന നടപ്പാക്കുന്നത് നാലുദിവസം നീട്ടിയതെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ അറിയിച്ചു.
ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ വിശദമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് കൂട്ടത്തോടെ മടങ്ങുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് 19 ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.വിദേശത്തുനിന്ന് വിമാനത്തിലും കപ്പലിലുമെത്തുന്നവരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങള്‍ വഴി എത്തുന്നവരും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്പോസ്റ്റുകളിലും പാലിക്കേണ്ട നിബന്ധനകള്‍ മുതല്‍ വീട്ടിലെ ക്വാറന്‍റീനില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വരെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
/indian-express-malayalam/media/media_files/uploads/2020/05/quarantine-2.jpg)
- പ്രവാസികള്‍ കൊവിഡ് 19 കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ തദ്ദേശഭരണകൂടങ്ങള്‍, പൊലീസ്, കൊവിഡ് കെയര്‍ നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് വിവരം ലഭിക്കും.
- യാത്രക്കാര്‍ കൃത്യമായി വീടുകളിലോ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലോ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പൊലീസാണ്.
- യാത്രക്കാര്‍ അറിയിച്ചത് പ്രകാരമുള്ളതാണോ താമസസ്ഥലം എന്നത് തദ്ദേശഭരണകൂടം ഉറപ്പുവരുത്തണം.
- താമസസ്ഥലത്തിനു സമീപമുള്ളവരെയും ക്വാറന്‍റീന്‍ സംബന്ധിച്ച് ബോധവല്‍കരിക്കേണ്ടതും ഇവരാണ്.
- കൊവിഡ് ബാധിച്ചാല്‍ ആരോഗ്യസ്ഥിതി മോശമാകുന്ന വിഭാഗങ്ങളിലുള്ളവര്‍ സമീപത്തുണ്ടോ എന്ന് ഉറപ്പാക്കുകയും അവരോട് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും വേണം.
- ക്വാറന്‍റീനിലുള്ള വ്യക്തി വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരവും ഐപിസി അനുസരിച്ചും പൊലീസ് നടപടി സ്വീകരിക്കണം.
- പണം കൊടുത്തുള്ള ക്വാറന്‍റീനിലും സര്‍ക്കാരിന്‍റെ ഇന്‍സ്റ്റിറ്റ്യൂഷനിലുമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് റവന്യൂ, പൊലീസ്, തദ്ദേശഭരണ വിഭാഗങ്ങളാണ്.
ഹോം ക്വാറന്‍റീനില്‍ പോകുന്നവര്‍ വീട്ടിലും തങ്ങുന്ന മുറിയിലും പാലിക്കേണ്ട വ്യവസ്ഥകളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെയര്‍ടേക്കര്‍, കുടുംബാംഗങ്ങളടക്കം വീട്ടിലെ താമസക്കാര്‍ എന്നിവര്‍ക്കുള്ള മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കണ്ണൂരിൽ സമൂഹ വ്യാപനമില്ല; സ്ഥിതി ഗുരുതരം
കോവിഡ്-19 ബാധിച്ച് കണ്ണൂരിൽ മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. മരണകാരണത്തെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഇതുവരെ സമൂഹവ്യാപനം ഇല്ല. പക്ഷേ സ്ഥിതി അതീവ ഗുരുതരമാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.ഇന്നലെയാണ് ഇരുപത്തിയെട്ടുകാരനായ എക്സൈസ് ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചത്.
പ്ലാസ്മ തെറാപ്പി; രോഗി സുഖം പ്രാപിക്കുന്നുവെന്ന് അധികൃതര്‍
തൃശൂരിൽ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില പ്ലാസ്മ തെറാപ്പിയിലുടെ മെച്ചപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ചത് തൃശൂർ മെഡിക്കൽ കോളേജിലാണ്.
/indian-express-malayalam/media/media_files/uploads/2020/06/plasma-2.jpg)
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 51കാരനിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. ഡൽഹിയിൽ നിന്നെത്തിയ ഇയാൾ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം മുൻപ് കോവിഡ് രോഗം മാറിയ വ്യക്തിയില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി 400 മില്ലി ആന്‍ബോഡി പ്ലാസ്മ ഈ രോഗിക്ക് നല്‍കി. പ്ലാസ്മ നല്‍കിയ ശേഷം ഇദ്ദേഹത്തിൻറെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകുകയും അപകടനില തരണം ചെയ്യുകയുമായിരുന്നു. ഇദ്ദേഹത്തെ പിന്നീട് വെൻറിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു.
കോവിഡ് സർട്ടിഫിക്കറ്റ്; രോഗവ്യാപനം തടയാനെന്ന് സർക്കാർ
പ്രവാസികൾ മടങ്ങുന്ന ചാർട്ടേഡ് വിമാനങ്ങളിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് രോഗവ്യാപനം തടയാനെന്ന് സർക്കാർ. രോഗമുള്ളവർക്കും ഇല്ലാത്തവർക്കും പ്രത്യേക വിമാനമെന്ന നിലപാട് ഇതിന്റെ ഭാഗമാണന്നും സംസ്ഥാനത്തിന് ഇതിന് അധികാരമുണ്ടന്നും ആരോഗ്യവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
/indian-express-malayalam/media/media_files/uploads/2020/04/kerala-high-court.jpg)
കോവിഡ് ഇല്ലാത്തവർ മാത്രം എത്തിയാൽ മതിയെന്ന നിലപാട് സർക്കാരിനില്ല. കേന്ദ്ര മാർഗനിർദ്ദേശമനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി നിർബന്ധമാണ്. രോഗമില്ലാത്തവരേയും രോഗമുള്ളവരേയും തരം തിരിക്കാനുള്ള തീരുമാനം കേന്ദ്ര മാർഗനിർദേശ പ്രകാരമാണന്നും സർക്കാർ വിശദീകരിച്ചു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന നൂറു പ്രവാസികളിൽ 1.12 പേർക്ക് രോഗബാധ ഉണ്ട്. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലർന്നാൽ വ്യാപന സാധ്യത വർധിക്കും. ലഘൂകരണ നടപടിയുടെ ഭാഗമായാണ് പ്രത്യക വിമാന ആവശ്യമെന്നും സർക്കാർ വ്യക്തമാക്കി.
പി സി ആർ ടെസ്റ്റ് തന്നെ നടത്തണമന്ന് നിർബന്ധമില്ല
പ്രവാസികൾ പി സി ആർ ടെസ്റ്റ് തന്നെ നടത്തണമന്ന് നിർബന്ധിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ട്രൂനാറ്റ്, ആന്റി ബോഡി ടെസ്റ്റുകൾ ആയാലും മതി. വിമാനത്തിൽ കയറുന്നതിന് 48 മണിക്കൂർ മുൻപ് സർട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. 1500 രൂപ ചെലവുള്ള ട്രൂ നെറ്റ് ടെസ്റ്റിന്റെ ഫലം രണ്ട് മണിക്കൂറിനകം ലഭിക്കും. 600 രൂപ ചെലവുള്ള ആന്റിബോഡി ടെസ്റ്റിന്റെ ഫലം 20 മിനിറ്റിനകം ലഭിക്കും.
/indian-express-malayalam/media/media_files/uploads/2020/05/Expats-airport.jpg)
പ്രവാസികൾ യാത്രക്ക് മുൻപ് ആന്റി ബോഡി ടെസ്റ്റങ്കിലും നടത്തിയിരിക്കണം. രോഗബാധയില്ലന്ന് ഉറപ്പാക്കുന്നത് പൊതുജനാരോഗ്യം കണക്കിലെടുത്തുള്ള പൊതുനയമാണന്നും ഭരണഘടന പ്രകാരം നിയന്ത്രണമേർപ്പെടുത്താൻ അധികാരമുണ്ടന്നും സർക്കാർ വിശദീകരിച്ചു. കേന്ദ്ര മാർഗനിർദേശങ്ങളെ ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടില്ലെന്നും അതില്ലാതെ സംസ്ഥാന നടപടിയെ എതിർക്കുന്നത് നിയമപരമല്ലന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കെ വി അബ്ദുൾ ഖാദർ എംഎൽഎയുടെ പരിശോധനാഫലം നെഗറ്റീവ്
ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൾ ഖാദറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനാഫലം വെളളിയാഴ്ചയാണ് ലഭിച്ചത്. കോവിഡ് രോഗബാധിതനായ ഒരാൾ പങ്കെടുത്ത പൊതുപരിപാടിയിൽ പങ്കെടുത്തു എന്ന സംശയത്തെ തുടർന്ന് ജൂൺ 12 മുതൽ കെ വി അബ്ദുൾ ഖാദർ സ്വയം ക്വാറന്റനീൽ പ്രവേശിച്ചിരിക്കുകയാണ്.
840 ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് അനുമതി നൽകി
840 ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് അനുമതി നൽകിയതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതിൽ 300 ഉം സ്പൈസ് ജറ്റാണ് നടത്തുന്നത്. സ്പൈസ്ജെറ്റ് പരിശോധക്ക് ശേഷമാണ് യാത്രക്കാരെ കൊണ്ടുവരുന്നതെന്നും സർക്കാർ വിശദീകരിച്ചു.
/indian-express-malayalam/media/media_files/uploads/2020/05/flight-1-1024x619.jpg)
കൊല്ലം ജില്ലയിൽൽ കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്
കൊല്ലം ജില്ലയിൽ ഇന്ന് ഒന്‍പത് വയസുള്ള ആണ്‍കുട്ടി അടക്കം 17 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ കുവൈറ്റിൽ നിന്നുള്ള 9 പേരടക്കം 15 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ മൈസൂരില്‍ നിന്നുമാണ് എത്തിയത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ:
- ആയൂര്‍ ഇട്ടിവ സ്വദേശിനി(30 വയസ്),
- ആയൂര്‍ ഇട്ടിവ സ്വദേശിനിയുടെ മകന്‍(9 വയസ്).
- ആലപ്പാട് അഴീക്കല്‍ സ്വദേശി(27 വയസ്).
- ശൂരനാട് വടക്ക് സ്വദേശി(38 വയസ്).
- പിറവന്തൂര്‍ സ്വദേശി(27 വയസ്).
- പാരിപ്പള്ളി സ്വദേശിനി(20 വയസ്).
- കൊറ്റങ്കര തട്ടാര്‍ക്കോണം സ്വദേശി(28 വയസ്).
- മൈനാഗപ്പള്ളി കടപ്പ സ്വദേശി(25 വയസ്).
- തേവലക്കര കോയിവിള സ്വദേശി(25 വയസ്).
- ആശ്രാമം സ്വദേശി(52 വയസ്).
- ചാത്തന്നൂര്‍ കാരംകോട് സ്വദേശി(47 വയസ്).
- ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി(46 വയസ്).
- തേവലക്കര കോയിവിള സ്വദേശി(44 വയസ്).
- തേവലക്കര അരിനല്ലൂര്‍ സ്വദേശി(28 വയസ്).
- നീണ്ടകര പുതുവല്‍ സ്വദേശി(40 വയസ്).
- പത്തനാപുരം കല്ലുംകടവ് സ്വദേശി(22 വയസ്).
- പോരുവഴി സ്വദേശി(53 വയസ്) എന്നിവര്‍ക്കാണ്.
തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കോവിഡ്
തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേർ വിദേശത്തു നിന്നു വന്നവരാണ്. 3 പേർക്ക് യാത്രാ പശ്ചാത്തലമില്ല. ഉറവിടം വ്യക്തമല്ല.
/indian-express-malayalam/media/media_files/uploads/2020/05/trivandrum-central-cleaning-covid.jpg)
വിദേശത്തു നിന്നു വന്നവർ:
- 27 വയസ്, പുരുഷൻ, വർക്കല സ്വദേശി, 12 ന് കുവൈറ്റിൽ നിന്നെത്തി.
- 25, പുരുഷൻ, ആറ്റിങ്ങൽ, 12 ന് കുവൈറ്റിൽ നിന്നെത്തി.
- 30, പുരുഷൻ, നെടുമം കല്ലയം, 12 ന് കുവൈറ്റിൽ നിന്നെത്തി.
- 24, പുരുഷൻ, മുക്കോല, 12 ന് കുവൈറ്റിൽ നിന്നെത്തി.
- 19, പുരുഷൻ, പെരുമ്പുഴ, താജിക്കിസ്ഥാനിൽ നിന്നെത്തി.
സമ്പർക്കത്തിലൂടെ ബാധിച്ചവർ:
52 വയസുള്ള മണക്കാട് സ്വദേശി, ഓട്ടോഡ്രൈവർ, 12 ന് രോഗലക്ഷണം പ്രകടമായി. കുടുംബാംഗങ്ങളുമായും സമീപവാസികളുമായും ഇടപഴകി.
അദ്ദേഹത്തിന്റെ ഭാര്യ, 42 വയസ്, മകൾ 14 വയസ് എന്നിവർക്കും രോഗം. സ്ഥിരീകരിച്ചു. ഇരുവർക്കും 17 ന് രോഗലക്ഷണം പ്രകടമായി.
തൃശൂർ ജില്ലയിൽ 12 പേർ രോഗമുക്തർ; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു
ജില്ലയിൽ വെളളിയാഴ്ച 12 പേർ കോവിഡ് രോഗമുക്തരായി. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്.
പുതുതായി ഒരാൾക്കാണ് രോഗം ബാധിച്ചത്. ചെന്നൈയിൽ നിന്ന് ജൂൺ 3 ന് തിരിച്ചെത്തിയ ചേലക്കര സ്വദേശി (59) യ്ക്കാണ് രോഗം.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 120 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൂടുതല്‍ ഡബിള്‍ ചേംബര്‍ ടാക്‌സികള്‍ ഏര്‍പ്പെടുത്തും
കൊച്ചി: വിമാന സര്‍വീസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൂടുതല്‍ ഡബിള്‍ ചേംബര്‍ ടാക്‌സികള്‍ സജ്ജമാക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ല തല അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
/indian-express-malayalam/media/media_files/uploads/2019/06/kochin-Cochin_International_Airport_Limited-1024x619.jpg)
പുതിയ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിമാനത്തിലെത്തുന്ന ആളുകള്‍ യാത്രക്കായി സ്വന്തമായി വാഹനങ്ങള്‍ ക്രമീകരിക്കുകയോ ടാക്‌സികളില്‍ യാത്ര ചെയ്യുകയോ ചെയ്യണം. തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ ഉത്തരവ് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. കൂടുതല്‍ ടാക്‌സികള്‍ ഏര്‍പ്പെടുത്തുന്നതിനായി വിവിധ സംഘടനകളുമായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
കെയര്‍ സെന്ററുകള്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലേക്ക്
എറണാകുളം ജില്ല ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ കോവിഡ് കെയര്‍ സെന്ററുകള്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലേക്ക് കൈമാറും. ജില്ല തല അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ കോവിഡ് കെയര്‍ സെന്ററുകളുടെ പൂര്‍ണ ചുമതല കോര്‍പ്പറേഷന്‍റേതാകും. അടുത്ത ഘട്ടത്തില്‍ നടത്തുന്ന ആന്റി ബോഡി പരിശോധനയില്‍ കൂടുതല്‍ പോലീസുകാരെയും കോര്‍പ്പറേഷന്‍ ജീവനക്കാരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തും. ഓരോ ജില്ലക്കും നിശ്ചിത എണ്ണം കിറ്റുകളാണ് ലഭിക്കുന്നത്. കൂടുതല്‍ വിഭാഗങ്ങളെ പരിശോധനയില്‍ ഉള്‍പ്പെടുത്തും.
എറണാകുളം ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
- ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള ഏലൂർ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകൻ.
- അതേ വിമാനത്തിലെത്തിയ 33 വയസുള്ള കോതമംഗലം സ്വദേശി, 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി.
- ജൂൺ 11 കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള മഞ്ഞപ്ര സ്വദേശി.
- ജൂൺ 7 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള നേര്യമംഗലം സ്വദേശിനി.
- ജൂൺ 8 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള പല്ലാരിമംഗലം സ്വദേശി.
- ജൂൺ 17 ന് ഡൽഹി - കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള തമിഴ്നാട് സ്വദേശി.
- ജൂൺ 17 ന് ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 38 വയസുള്ള മരട് സ്വദേശിനി.
ജൂൺ 8 ന് ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 41 വയസുള്ള മരട് സ്വദേശി.
- ജൂൺ 8 ന് ട്രെയിനിൽ ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ 25 വയസുള്ള മൂവാറ്റുപുഴ സ്വദേശിനി.
ഇന്ന് 1106 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 672 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12479 ആണ്. ഇതിൽ 10121 പേർ വീടുകളിലും, 447 പേർ കോവിഡ് കെയർ സെന്ററുകളിലും, 1911 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us