/indian-express-malayalam/media/media_files/uploads/2021/04/oommen-chandy-pinarayi-vijayan-1-1.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കോവിഡ്-19 സ്ഥീരികരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. കണ്ണൂരിലെ വീട്ടിലായിരുന്ന അദ്ദേഹത്തെ രാത്രി എട്ടുമണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
ഉമ്മൻ ചാണ്ടിക്ക് രണ്ടു ദിവസമായി രോഗലക്ഷണങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം .
മകൾ വീണ വിജയന് കോവിഡ് സ്ഥിരീകരിച്ച് ഏതാനും ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ മകൾ പിപിഇ കിറ്റ് ധരിച്ചായിരുന്നു തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാനെത്തിയത്. കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി നേരത്തേ സ്വീകരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മകൾ വീണ കഴിഞ്ഞദിവസം കോവിഡ് ബാധിതയായിരുന്നു. തുടർന്ന് നടത്തിയ...
Posted by Chief Minister's Office, Kerala on Thursday, 8 April 2021
മകൾ വീണക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read More: രണ്ടാം കോവിഡ് തരംഗം: നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ, മഹാരാഷ്ട്രയ്ക്ക് 17 ലക്ഷം ഡോസ് വാക്സിൻ
കോവിഡ് -19 സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറുകയാണ്. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ്.
Posted by Pinarayi Vijayan on Thursday, 8 April 2021
അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മരുമകനും സിപിഎം നേതാവുമായ അഡ്വക്കേറ്റ് പിഎ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്ന് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.