ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയാണ് മോദി കുത്തിവയ്പെടുത്തത്. വാക്സിൻ സ്വീകരിച്ച വിവരം ട്വറ്ററിലൂടെ മോദി തന്നെയാണ് അറിയിച്ചത്. പഞ്ചാബില്‍നിന്നുള്ള നഴ്സ് നിഷ ശര്‍മയാണ് കുത്തിവയ്പ് നല്‍കിയത്.
” കോവിഡിനെ അതിജീവിക്കാന്‍ നമുക്കg മുന്നിലുള്ള ചുരുക്കം വഴികളില്‍ ഒന്നാണ് വാക്സിന്. വാക്സിനെടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം തന്നെ സ്വീകരിക്കണം,” പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Got my second dose of the COVID-19 vaccine at AIIMS today.
Vaccination is among the few ways we have, to defeat the virus.
If you are eligible for the vaccine, get your shot soon. Register on https://t.co/hXdLpmaYSP. pic.twitter.com/XZzv6ULdan
— Narendra Modi (@narendramodi) April 8, 2021
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ വിലക്ക്
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ച് ന്യൂസിലാൻഡ്. ന്യൂസിലാൻഡ് പൗരന്മാര്ക്കും ഇത് ബാധകമാണ്. വ്യാഴാഴ്ച ന്യൂസിലാൻഡിൽ 23 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്. ഇതില്‍ പതിനേഴും ഇന്ത്യയില്‍ നിന്നുള്ളവരാണ്. വിലക്ക് താത്കാലികമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ഇന്ന് മുതല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന് നിര്‍ബന്ധമാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തും. വാക്സിനേഷന് നടപടികളും വേഗത്തിലാക്കാനാണ് തീരുമാനം. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് രോഗവ്യാപനം തടയാനാണ് നിര്‍ദേശം. കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന് ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.
സംസ്ഥാനത്ത് ഇന്നലെ 3502 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട്- 550, എറണാകുളം- 504, തിരുവനന്തപുരം- 330, കോട്ടയം- 300, കണ്ണൂര്‍ 287, തൃശൂര്‍- 280, മലപ്പുറം- 276, കൊല്ലം- 247, പാലക്കാട്- 170, ആലപ്പുഴ- 157, കാസര്‍ഗോഡ്- 116, പത്തനംതിട്ട- 111, ഇടുക്കി- 92, വയനാട്- 82 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം.
1955 പേരാണ് ഇന്നലെ രോഗമുക്തരായത്. ജില്ലതിരിച്ചുള്ള കണക്ക്: കോഴിക്കോട്- 273, മലപ്പുറം-260, കോട്ടയം-230, തൃശൂര്‍-175, തിരുവനന്തപുരം- 174, കണ്ണൂര്‍- 169, ആലപ്പുഴ- 139, എറണാകുളം- 125, കൊല്ലം- 117, കാസര്‍ഗോഡ്- 75 പത്തനംതിട്ട- 70, പാലക്കാട്-69, വയനാട്- 48, ഇടുക്കി- 31
31,493 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,08,078 പേര് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി.