scorecardresearch

മനപ്പൂര്‍വ്വം ചട്ടലംഘനം നടത്തിയിട്ടില്ല; ഗവര്‍ണർക്ക് സര്‍ക്കാരിന്റെ വിശദീകരണം

20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സർക്കാർ മനപൂർവ്വം ഒരു ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചതായും പി ടി എ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സർക്കാർ മനപൂർവ്വം ഒരു ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചതായും പി ടി എ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

author-image
WebDesk
New Update
kerala govt governor fight on citizenship act, kerala chief secretary meets governor, kerala governor on citizenship amendment act, kerala caa, kerala news

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവർണർക്ക് സർക്കാരിന്റെ വിശദീകരണം. സർക്കാർ മനപൂർവ്വം ഒരു ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്നും ഗവർണറെ അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയത്.

Advertisment

സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ചട്ടപ്രകാരം ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യതയുണ്ടായിട്ടും അത് ലംഘിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ ആരിഫ് മുഹമ്മദ്ഖാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്ര നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Also Read: ഗവർണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു, ഇരുവരും സംയമനം പാലിക്കണം: ഒ.രാജഗോപാൽ

ചട്ടലംഘന നടന്നട്ടില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. ഗവര്‍ണരുടെ അധികാരത്തിന്മേൽ കടന്നുകയറ്റം നടത്തിയിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല.

Advertisment

Also Read: ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ല; നിയമസഭാ സമ്മേളനം ജനുവരി 30 മുതൽ

താൻ ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നത് നിയമമാണെന്നും ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ ലംഘനമല്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അത് നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

Citizenship Amendment Act Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: