/indian-express-malayalam/media/media_files/uploads/2020/10/Bhagyamithra-monthly-lottery.jpg)
Kerala Bhagyamithra Monthly Lottery: തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി 'ഭാഗ്യമിത്ര'യുടെ ആദ്യ ടിക്കറ്റ് പ്രകാശനം കേരളപ്പിറവി ദിനത്തിലാണ് ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് നിർവ്വഹിച്ചത്.
നാളെ നറുക്കെടുക്കുന്ന ഭാഗ്യമിത്രയുടെ 44.84 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട്, എറണാകുളം ജില്ലകളിലാണെന്ന് ഭാഗ്യക്കുറി വകുപ്പ് പറയുന്നു. പാലക്കാട് 3, 16,000 ടിക്കറ്റുകളും എറണാകുളത്ത് 3,04,000 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയത്.
ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. 'ഭാഗ്യമിത്ര'യുടെ ആദ്യ നറുക്കെടുപ്പ് നാളെ മൂന്നു മണിയ്ക്ക് നടക്കും.
ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.
/indian-express-malayalam/media/media_files/uploads/2020/10/Bhagyamithra-monthly-lottery.jpg)
ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.
ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിശദാംശങ്ങൾ അറിയുവാൻ ഭാഗ്യകേരളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഭാഗ്യമിത്രയെ കൂടാതെ, വിൻവിൻ (തിങ്കളാഴ്ച), സ്ത്രീശക്തി (ചൊവ്വാഴ്ച), അക്ഷയ (ബുധനാഴ്ച), നിർമൽ (വെള്ളിയാഴ്ച), കാരുണ്യ (ശനിയാഴ്ച) തുടങ്ങിയ അഞ്ച് പ്രതിവാര ലോട്ടറികളും ക്രിസ്തുമസ്- പുതുവത്സര ബന്പർ ഭാഗ്യക്കുറിയുമാണ്​ ഇപ്പോൾ വിപണിയിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us