/indian-express-malayalam/media/media_files/2025/08/25/rahul-mamkootathil-2025-08-25-08-12-43.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം.ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ. സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്.പോലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാരിന്റെ പ്രധാന തലവേദന. ഓരോ ചോദ്യങ്ങൾക്കും നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പരാതിക്കാരുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം
സമ്മേളനത്തിന്റെ ഭാഗമായി രാഹുലിന് നിയമസഭയിൽ പ്രത്യേക ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. പ്രതിപക്ഷനിരയിൽ നിന്ന് മാറ്റി ഇരുമുന്നണികൾക്കും നടുക്കാവും പുതിയ ഇരിപ്പിടം. എംഎൽഎ നിയമസഭയിലെത്തരുതെന്ന് നിർദേശിക്കാൻ പാർട്ടിക്ക് കഴിയില്ല. വന്നാൽ പ്രത്യേക സീറ്റിലിരിക്കുക മാത്രമല്ല, ഭരണപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ നേരിടേണ്ടി വരും. സ്വന്തം മുന്നണിയും പാർട്ടിയും അത് നോക്കി നിൽക്കേണ്ടിയും വരും .
കെപിസിസി പ്രസിഡന്റ് കൂടി അംഗമായ സഭയിലേക്ക് രാഹുൽ വരില്ലെന്നാണ് പാർട്ടിയുടെ കണക്കൂകൂട്ടൽ. പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനം നാളെ കെപിസിസി പ്രസിഡന്റ് രാഹുലിനെ അറിയിക്കും. നേരത്തെ പിവി അൻവറിന് നിയമസഭയ്ക്കുള്ളിൽ ഒരുക്കിയത് പോലുള്ള പ്രത്യേക ഇപിപ്പിടമാകും രാഹുലിനും നൽകുക.
Also Read:വ്യാജ ഐഡി കാർഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ ഭാഗമല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഭരണപക്ഷത്തെ എതിരിടുകയെന്നത് പ്രതിപക്ഷത്തിന് എളുപ്പമാകില്ല. നിലമ്പൂർ പിടിച്ചെടുത്തതിന്റെ ആവേശത്തിലെത്തുന്ന പ്രതിപക്ഷത്തിന് രാഹുലിനെതിരായ നടപടി കോൺഗ്രസിൽ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്. സഭയിൽ രാഹുൽ എത്തേണ്ടതില്ലെന്ന നടപടയിൽ പ്രതിപക്ഷനേതാവ് ഉറച്ചുനിൽക്കുമ്പോൾ, തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; നിയമോപദേശം തേടി കോൺഗ്രസ്
അതേസമയം, വിഷയത്തിൽ ഇതുവരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിട്ടില്ല. പൂർണസമയവും അടൂരിലെ വീട്ടിൽ ചെലവഴിക്കുന്ന രാഹുൽ സഭയിൽ എത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നറിയിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.
Read More:സൈബർ ആക്രമണം; നടി റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us