scorecardresearch

കേരളം ആര് ഭരിക്കും? ജനവിധി നാളെ അറിയാം; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

2016 ല്‍ 91 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 47 മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിച്ചു. കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ചു എന്ന പ്രത്യേകതയും കഴിഞ്ഞ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു

2016 ല്‍ 91 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 47 മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിച്ചു. കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ചു എന്ന പ്രത്യേകതയും കഴിഞ്ഞ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു

author-image
WebDesk
New Update
Kerala Assembly Election 2021, നിയമസഭാ തിരഞ്ഞെടുപ്പ്, Election News, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, Election Updates, Election Latest Updates, CPIM, Congress, BJP, LDF, UDF, NDA, Pinarayi Vijayan, Ramesh Chennithala, K Surendran, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരിഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. 140 മണ്ഡലങ്ങളിലാണ് മത്സരം നടന്നത്. കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താന്‍ വേണ്ടത് 71 സീറ്റുകള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിക്കും എന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പ്രതീക്ഷ കൈവിടുന്നില്ല. ജനങ്ങളില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Advertisment

2016 ല്‍ 91 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 47 മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിച്ചു. കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ചു എന്ന പ്രത്യേകതയും കഴിഞ്ഞ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. തിരുവനന്തപുരം, നേമം മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാലാണ് നിയമസഭയിലെത്തിയത്.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും, പ്രക്രിയ ഇപ്രകാരമാണ്. രാവിലെ അഞ്ചു മണിക്ക് റാൻഡമൈസേഷൻ നടപടി പൂർത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും. വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ആറിനാണ് കൗണ്ടിംഗ് സെന്ററിൽ എത്തുക. ഉദ്യോഗസ്ഥരുടെ ഹാജർനില ഉറപ്പാക്കി ഓരോ ജോലിക്കുമായി റാൻെൈഡമെസേഷൻ നടത്തും.

Also Read: Kerala Assembly Election 2021 Results: തിരഞ്ഞെടുപ്പ് ഫലമറിയാൻ

Advertisment

എട്ടു മണിക്ക് ടേബിളുകളിൽ എത്തിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാകും തുറക്കുന്നത്. പോസ്റ്റൽ വോട്ട് എണ്ണിയതിനുശേഷമാണ് വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം തുറക്കുക. തുടര്‍ന്ന് കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമും വോട്ടെണ്ണൽ ടേബിളിൽ എത്തിക്കും.

കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പാക്കും. ഇതിനു ശേഷമായിരിക്കും ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ എണ്ണുക.ഒരു റൗണ്ട് പൂർത്തിയാകുമ്പോൾ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും.

മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡമൈസ് ചെയ്തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും പൂർത്തിയായി കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാകും.

Bjp Pinarayi Vijayan Udf Ldf Kerala Assembly Elections 2021 Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: