/indian-express-malayalam/media/media_files/uploads/2021/04/kerala-assembly-election-2021-check-results-online-at-results-eci-gov-in-voter-helpline-app-489538.jpg)
West Bengal, Tamil Nadu, Kerala, Assam Election Result 2021: How to Check Live counting on ECI Website at eciresults.nic.in, eci.gov.in
West Bengal, Tamil Nadu, Kerala, Assam Assembly Election Results 2021: പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പ്രഖ്യാപിക്കും. പശ്ചിമ ബംഗാൾ (292 സീറ്റുകൾ) എട്ട് ഘട്ടങ്ങളിലായി വോട്ടു ചെയ്തു. അസം (126 സീറ്റുകൾ) മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പിന് പോയി. കേരളം (140 സീറ്റുകൾ), തമിഴ്‌നാട് (234 സീറ്റുകൾ), പുതുച്ചേരി (30 സീറ്റുകൾ) എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു.
Check live election results at eciresults.nic.in, eci.gov.in: തിരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം അറിയാം
നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള വോട്ടെണ്ണൽ ഞായറാഴ്ച (മെയ് 2) പുലർച്ചെ ആരംഭിച്ച്, ഫലം അതേ ദിവസം തന്നെ പ്രഖ്യാപിക്കും. ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റുകളിൽ - eciresults.nic.in, eci.gov.in- തത്സമയ ഫലങ്ങൾ അറിയാന്‍ കഴിയും.
Kerala Assembly Election 2021: Check Results Online at results.eci.gov.in, voter helpline app
നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ 'വോട്ടർ ഹെൽപ്‌ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതിനു പുറമേ, മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ 'ട്രെൻറ് ടിവി' വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം.
വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ജനറേറ്റർ, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read Here: സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us