scorecardresearch

മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ചു

ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്

ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്

author-image
WebDesk
New Update
മുഖ്യമന്ത്രി പിണറായി വിജയൻ, Karipoor Plane Crash, കരിപ്പൂർ വിമാനാപകടം, Karipoor Airport, കരിപ്പൂർ എയർപോർട്ട്, Air India Express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, Malappuram, മലപ്പുറം, IE Malayalam, ഐഇ മലയാളം

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് പരുക്കേറ്റയാത്രക്കാരെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. ഇരുവർക്കും പുറമേ, ഗവർണ്ണർ, മന്ത്രി കെ.ടി.ജലീൽ, മന്ത്രി സുനിൽ കുമാർ , പി.ടി.എ റഹീം, കാരാട്ട് റസാഖ്, ചീഫ് സെക്രട്ടറി, കോഴിക്കോട്-മലപ്പുറo കലക്ടർമാർ, മന്ത്രി എ.സി മൊയ്തീൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും മെഡിക്കൽ കോളേജിൽ എത്തി.

Advertisment

കോവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്. ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്.

വിമാനാപകടം നടന്ന കരിപ്പൂർ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരൻ സംഭവസ്ഥലത്ത് എത്തിയിരുന്നു.

V.Muraleedharan, വി.മുരളീധരൻ, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Karipoor Plane Crash, കരിപ്പൂർ വിമാനാപകടം, Karipoor Airport, കരിപ്പൂർ എയർപോർട്ട്, Air India Express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, Malappuram, മലപ്പുറം, IE Malayalam, ഐഇ മലയാളം

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവർ മുഖ്യമന്ത്രിയ്ക്കൊപ്പം രാവിലെ 10 മണിയോടെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തി.

Advertisment

അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട വിവരം അറിഞ്ഞയുടൻ ഡൽഹിയിൽ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചിരുന്നു. മന്ത്രി ഹർദീപ് സിങ് പുരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിജിസിഎ ഡയറക്ടർ ജനറലും, എയർ ഇന്ത്യയുടെ പ്രതിനിധികളും, എയർപോർട്ട് അതോറിറ്റിയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇതിന് ശേഷമാണ് കേന്ദ്രമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, വിമാനാപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണം 19 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കും. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. ഒരു ഗർഭിണിയടക്കം അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിലും ഉണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്‌തു. മരിച്ചവരിൽ 16 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്ന് പേരുടെ കൂടി തിരിച്ചറിയാനുണ്ട്.

Read More: കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമായി കരിപ്പൂര്‍

വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.

കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്.

ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

V Muraleedharan Pinarayi Vijayan Karipoor Airport Plane Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: