കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമാണ് ഇന്നലെ രാത്രി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നത്. ദുബായ് നിന്നും വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി കോഴിക്കൊട്ടെയ്ക്ക് എത്തിയ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീഴുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു ഉണ്ടായ അപകടത്തില്‍ 19 പേരാണ് ഇത് വരെ മരിച്ചത്. നിരവധി പേര്‍ ചികിത്സയില്‍ തുടരുന്നു.

1996, ജൂലൈ 30നു എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം കൊച്ചിയില്‍ തകര്‍ന്ന്‍ വീണുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചതാണ് കേരത്തിന്റെ എവിയേഷന്‍ ചരിത്രത്തിലെ ഇത് വരെ ഉണ്ടായിരുന്ന വലിയ വിമാനാപകടം. ലക്ഷദ്വീപില്‍ നിന്നും കൊച്ചി വഴി തിരുവനന്തപുറത്തേക്കു പോവുകയായിരുന്ന വിമാനമാണ് കൊച്ചിയില്‍ തകര്‍ന്നത്. ആകെ 6 പേര്‍ മാത്രമണ്ടായിരുന്ന വിമാനം വീണത് നേവല്‍ കംപോണനന്റ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിനു മുകളിലേക്കാണ്. മരിച്ച മറ്റുള്ളവര്‍ അവിടുത്തെ ജീവനക്കാരായിരുന്നു.

Read More Stories on Karipur Airport Plane Accident

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.