scorecardresearch

കെ റെയിൽ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രം; സിപിഐയിൽ രണ്ടഭിപ്രായമില്ല: കാനം

കെ റെയിൽ ഇടതു പക്ഷത്തിന്റെ പദ്ധതിയാണെന്നും പ്രതിപക്ഷ പ്രതിഷേധം കാര്യങ്ങൾ അറിയാതെയാണെന്നും കാനം

കെ റെയിൽ ഇടതു പക്ഷത്തിന്റെ പദ്ധതിയാണെന്നും പ്രതിപക്ഷ പ്രതിഷേധം കാര്യങ്ങൾ അറിയാതെയാണെന്നും കാനം

author-image
WebDesk
New Update
കെ റെയിൽ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രം; സിപിഐയിൽ രണ്ടഭിപ്രായമില്ല: കാനം

തിരുവനന്തപുരം: കെ റെയിൽ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ റെയിൽ ഇടതു പക്ഷത്തിന്റെ പദ്ധതിയാണെന്നും പ്രതിപക്ഷ പ്രതിഷേധം കാര്യങ്ങൾ അറിയാതെയാണെന്നും കാനം അഭിപ്രായപ്പെട്ടു.

Advertisment

ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങള്‍ക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകുമെന്നും. അത് പരിഹരിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്നും കാനം വ്യക്തമാക്കി. വിഷയത്തിൽ സിപിഐക്ക് രണ്ട് അഭിപ്രായമില്ലെന്നും എല്‍ഡിഎഫിന്റെ അഭിപ്രായമാണ് സിപിഐയ്ക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാവും. ഇതുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും. തല്‍ക്കാലം ഇതിന്റെ അലൈന്‍മെന്റ് നിര്‍ണയിക്കാനുള്ള നടപടികള്‍ മുന്നോട്ട് പോകേണ്ടതുണ്ട്.അതിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും കാനം അഭ്യർത്ഥിച്ചു.

ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂ. സർക്കാർ സമന്വയത്തിലൂടെ മുന്നോട്ട് പോകും. പദ്ധതിക്ക് വിശദമായ ഡിപിആർ വേണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും കാനം പറഞ്ഞു.

Advertisment

Also Read: സിൽവർ ലൈൻ പദ്ധതി: ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്ന് കെ.എൻ. ബാലഗോപാൽ

Kanam Rajendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: