scorecardresearch

കല്ലടയുടെ കൈവിട്ട കളികള്‍ കുത്തിപൊക്കി സോഷ്യല്‍ മീഡിയ; ഡ്രൈവിംഗിനിടയിലും കയ്യില്‍ ഫോണ്‍

ബസ് ഓടിക്കുന്നതിനിടയില്‍ സദാ സമയവും ഫോണില്‍ നോക്കിയിരിക്കുന്ന ഡ്രൈവറെയാണ് ഈ വീഡിയോയില്‍ കാണുന്നത്

ബസ് ഓടിക്കുന്നതിനിടയില്‍ സദാ സമയവും ഫോണില്‍ നോക്കിയിരിക്കുന്ന ഡ്രൈവറെയാണ് ഈ വീഡിയോയില്‍ കാണുന്നത്

author-image
WebDesk
New Update
kallada

കൊച്ചി: യാത്രക്കാരെ മര്‍ദിച്ച കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ മാത്രമല്ല, സുരേഷ് കല്ലട ട്രാവല്‍സിനെതിരെ തന്നെ അതിശക്തമായി രംഗത്തുവന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കല്ലട ട്രാവല്‍സില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായവര്‍ ഓരോരുത്തരായി തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തുവന്നിരിക്കുന്നു. അതിനിടയിലാണ് ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്ന കല്ലട ബസിലെ ഡ്രൈവറുടെ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപൊക്കിയിരിക്കുന്നത്.

Advertisment

'ആനവണ്ടി' എന്ന ബ്ലോഗിലൂടെയാണ് ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ബസ് ഓടിക്കുന്നതിനിടയില്‍ സദാ സമയവും ഫോണില്‍ നോക്കിയിരിക്കുന്ന ഡ്രൈവറെയാണ് ഈ വീഡിയോയില്‍ കാണുന്നത്. യാത്രക്കാരനായ ഒരാള്‍ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്നതിനിടയിലാണ് ആന്റോ ജോസ് എന്ന യാത്രക്കാരന്‍ ഈ വീഡിയോ പകര്‍ത്തിയത്. മാര്‍ച്ച് നാലിന് ഈ വീഡിയോ ഫേസ്ബുക്കിലൂടെ ഇയാള്‍ പങ്കുവച്ചിട്ടുമുണ്ട്. കല്ലട ട്രാവല്‍സിനെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisment

അതേസമയം, യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് സുരേഷ് കല്ലട ഹാജരായത്. സംഭവത്തിൽ സുരേഷ് കല്ലടയുടെ മൊഴിയെടുത്തു. നേരത്തെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് സുരേഷ് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ ഇയാൾ അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫിസിലെത്തുകയായിരുന്നു.

Read More: യാത്രക്കാരെ മർദ്ദിച്ച സംഭവം; ബസ് ഉടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി

Bus Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: