കൊച്ചി: യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന കല്ലട ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് സുരേഷ് കല്ലട ഹാജരായത്. സംഭവത്തിൽ സുരേഷ് കല്ലടയുടെ മൊഴിയെടുക്കുകയാണ്. നേരത്തെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് സുരേഷ് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ ഇയാൾ അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫിസിലെത്തുകയായിരുന്നു.

Also Read: ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’; സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

സുരേഷിനോട് നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. മേയ് 29 ന് രാവിലെ 10.30ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടത്. കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമീഷൻ ഉത്തരവിട്ടു. ഡിവൈഎസ്‌പി നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പൊലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്.

Also Read: ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് ഏജന്‍സികള്‍ക്കെതിരെ നടപടി; കല്ലടയുടെ ആറ് ബസുകള്‍ക്ക് പിഴ

കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന കുട്ടികളെ കല്ലടയിലെ ജീവനക്കാർ കായികമായി നേരിട്ടതായി പരാതിയിൽ പറയുന്നു. മർദനമേറ്റവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ബസിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.