scorecardresearch

Kochi Drug Case: കളമശേരി ലഹരി വേട്ട; ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിയത് ഒഡീഷയിൽ നിന്ന്

ഒരു ബണ്ടിൽ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലായ പൂർവവിദ്യാർഥി ഷാലിക്ക് പറഞ്ഞിരുന്നു

ഒരു ബണ്ടിൽ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലായ പൂർവവിദ്യാർഥി ഷാലിക്ക് പറഞ്ഞിരുന്നു

author-image
WebDesk
New Update
Kalamassery Marijuana Case

കളമശേരി ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിയത് ഒഡീഷയിൽ നിന്ന്

Kochi Drug Case: കൊച്ചി: കളമശേരി പോളി ടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വൻ ലഹരിസംഘമെന്ന് പൊലീസിന്റെ കണ്ടെത്തൽ. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ് പൊലീസ് കണ്ടെത്തൽ. എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂർ, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന. കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി.

Advertisment

ഹോസ്റ്റൽ വിദ്യാർത്ഥികളുമായി ലഹരി മാഫിയ ഇടപാട് തുടങ്ങിയിട്ട് ഏഴ് മാസമായെന്ന് പൊലീസ് പറയുന്നു. നേരത്തെ പിടിയിലായ ഷാലിഖിനാണ് ഇതര സംസ്ഥാന കഞ്ചാവ് മാഫിയയുമായി നേരിട്ട് ബന്ധമുള്ളത്. ഇന്നലെ നെടുമ്പാശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി പിടിക്കൂടിയ മൂർഷിദാബാദ് സ്വദേശി ദീപക്കും ഈ ഗ്യാങ്ങിലെ അംഗമാണ്. ആറ് തവണയോളം കഞ്ചാവ് ഷാലിഖിന് കൈമാറിയെന്ന് പ്രതികളുടെ മൊഴി. ഏറ്റവും ഒടുവിൽ കൈമാറിയത് നാല് ബണ്ടിൽ എന്നും പിടിയിലായ സോഹൈൽ പറഞ്ഞു.

ഒരു ബണ്ടിൽ കഞ്ചാവിന് 6000 രൂപ കമ്മിഷൻ

ഒരു ബണ്ടിൽ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലായ പൂർവവിദ്യാർഥി ഷാലിക്ക് പറഞ്ഞിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് ഷാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

18,000 രൂപയ്ക്കാണ് ഒരു ബണ്ടിൽ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാർഥികളിൽനിന്ന് 24,000 രൂപ വാങ്ങുമെന്നും ഷാലിക്ക് പൊലീസിനോട് പറഞ്ഞു. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാർഥികളും അറിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.

Advertisment

ഹോസ്റ്റൽ മിനി കഞ്ചാവ് കേന്ദ്രം

കൊച്ചി കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റൽ മിനി കഞ്ചാവ് വിപണന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നത്. കോളജിനകത്ത് മാത്രമല്ല കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലിൽ നിന്നാണെന്ന് പൊലീസ് പറയുന്നു. പ്രധാന ലഹരി ഇടപാടുകാരൻ പിടിയിലായ ആഷിക് ആണ്. പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന് ഉറപ്പിലാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Read More

Kalamasery Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: