scorecardresearch

ജാനുവിന് പണം നൽകിയെന്ന ആരോപണത്തിൽ കേസ്: കൂടുതൽ പ്രതിസന്ധിയിലായി കെ സുരേന്ദ്രൻ

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ദേശിയ നേതൃത്വത്തിനോട് നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ദേശിയ നേതൃത്വത്തിനോട് നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്

author-image
WebDesk
New Update
K Surendran, CM Pinrarayi Vijayan, Mullappally Ramachandran, KT Jaleel, കെടി ജലീല്‍, Nepotism, ബന്ധുനിയമനം, Lokayuktha, Pinarayi Vijayan, പിണറായി വിജയന്‍, Kerala News, Latest Malayalam News, കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) നേതാവ് സി.കെ ജാനുവിന് പണം കൊടുത്തുവെന്ന ആരോപണത്തിൽ കെ.സുരേന്ദ്രനെതിരെ കേസെടുത്തതോടെ ബി.ജെ.പി കൂടുതല്‍ പ്രതിസന്ധിയിൽ. കല്‍പ്പറ്റ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെ സുല്‍ത്താന്‍ ബത്തേരി പൊലീസാണ് സുരേന്ദ്രനെതിരെ കേസെടുത്തത്.

Advertisment

കൊടകര കുഴല്‍പ്പണക്കേസും സി.കെ ജാനു വിവാദവും ഉയര്‍ന്നതോടെ സുരേന്ദ്രനോടുള്ള അതൃപ്തി ഒരു വിഭാഗം സംസ്ഥാന നേതാക്കളില്‍ വര്‍ധിച്ചു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിനു മുൻപാകെ സംസ്ഥാന നേതാക്കള്‍ വച്ചിട്ടുണ്ട്. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം തിരഞ്ഞെടുപ്പില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു.

സി.കെ ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും ജെ.ആര്‍.പി സംസ്ഥാന നേതാവുമായ പ്രസീത അഴീക്കോടും തമ്മലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സുരേന്ദ്രനും പാര്‍ട്ടി നേതൃത്വവും ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്തു ലക്ഷം രൂപ നല്‍കിയെന്നാണ് പ്രധാന ആരോപണം.

മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ നേതാവ് പി.കെ നവാസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നവാസ് ആദ്യം സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്യാത്തതിനെത്തുടര്‍ന്നാണ് നവാസ് കോടതിയെ സമീപിച്ചത്.

Advertisment

കഴിഞ്ഞ മാസം മഞ്ചേശ്വരത്തെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) സ്ഥാനാര്‍ഥി കെ. സുന്ദരയ്ക്ക് നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും സുരേന്ദ്രന്‍ നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു. സുന്ദരയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കൊടകര കേസില്‍ കേരള പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കവര്‍ച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിയുടേതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ പ്രചാരണത്തിനായി എത്തിച്ച ഹവാല പണമാണെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്

Bjp K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: