scorecardresearch

ശശി തരൂരിന്റെ വിലക്കിനു പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വച്ചവർ: കെ.മുരളീധരൻ

തരൂരിനെ വിലക്കേണ്ട ആവശ്യമില്ലായിരുന്നു. വിലക്കിയതിനാൽ വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി

തരൂരിനെ വിലക്കേണ്ട ആവശ്യമില്ലായിരുന്നു. വിലക്കിയതിനാൽ വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി

author-image
WebDesk
New Update
k muraleedharan, shashi tharoor, ie malayalam

കോഴിക്കോട്: ശശി തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ട അപ്രഖ്യാപിത വിലക്കിനെ രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ. ആരൊക്കെയാണ് അതിനു പിന്നിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം എന്നെ ധരിപ്പിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Advertisment

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ ഉയർത്തിക്കാട്ടി. സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്. അവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതിൽ തെറ്റില്ല.

തരൂരിനെ വിലക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി മാറ്റിയതിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്തില്ല. ഇതിന്റെ കാരണം അറിയാം. പാർട്ടിക്കാര്യമായതിനാൽ പുറത്തു പറയില്ല.

തരൂരിനെ വിലക്കേണ്ട ആവശ്യമില്ലായിരുന്നു. വിലക്കിയതിനാൽ വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ ശശി തരൂരിന്‍റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല. പാർട്ടി പരിപാടികൾ തീരുമാനിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ ആകരുത്. തരൂരിന്റെ മലബാർ സന്ദർശനം കോൺഗ്രസ് പാർട്ടിക്ക് ഗുണംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

ഇന്നലെയാണ് ശശി തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായത്. നാലു ദിവസം നീളുന്നതാണ് പര്യടനം.

K Muraleedharan Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: