scorecardresearch
Latest News

കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം

‘ഇത് തമിഴ്നാടല്ല’ എന്നു പറഞ്ഞായിരുന്നു അക്രമി ചീഫ് ജസ്റ്റിസിന്റെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് അതിക്രമം നടത്തിയത്

കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി ഗോശ്രീ പാലത്തിൽവച്ചാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തിൽനിന്ന് ഔദ്യോഗിക വാഹനത്തിൽ ചീഫ് ജസ്റ്റിസ് വസതിയിലേക്കു വരുമ്പോൾ അക്രമി കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയായിരുന്നു.

ഇടുക്കി ഉടുമ്പൻചോല സ്വദേശിയായ ടിജോയെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടെയ്നർ ലോറി ഡ്രൈവറായ ഇയാൾ പുതുവൈപ്പിനിലാണു താമസിക്കുന്നത്. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു.

‘ഇത് തമിഴ്നാടല്ല’ എന്നു പറഞ്ഞായിരുന്നു ഇയാൾ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിനു മുന്നിലേക്കു ചാടി വീണ് അതിക്രമം നടത്തിയത്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനു പിന്നിൽ ഏതെങ്കിലും ഗൂഢലക്ഷ്യമുണ്ടായിരുന്നോ, ചീഫ് ജസ്റ്റിസിന്റെ വാഹനമാണെന്ന് അറിഞ്ഞു തന്നെയാണോ ഇയാൾ അതിക്രമം നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Attack on the chief justice of the high court in kochi

Best of Express