/indian-express-malayalam/media/media_files/dwkKKacOJJBph9zA9aAl.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൃശൂർ: സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് സിപിഎം പൊലിസിനെ ഉപയോഗിച്ച് പൂരം കലക്കിയതെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരൻ. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് തരത്തിൽ ബിജെപി സൈബർ പ്രചരണം ആരംഭിച്ചെന്നും, വോട്ടുകച്ചവടത്തിനുള്ള അന്ധർധാരയാണ് പുറത്തായതെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ പറഞ്ഞു.
കമ്മീഷ്ണറെ തല്‍ക്കാലികമായി മാറ്റിനിർത്തിയിരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കമ്മീഷ്ണറെ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. ഇതിനെതിരെ അന്വേഷണം വേണം. ഒരു മന്ത്രി സ്ഥലത്തുണ്ടായിട്ട് പോലും ചർച്ച ഇത്രയും സമയം നീണ്ടു നിൽക്കുമോ? ഒരു ബാരിക്കേട് എടുത്തുമാറ്റാൻ ഇത്രയും സമയം ആവശ്യമാണോ?
വോട്ട് കച്ചവടത്തുനു വേണ്ടി പൂരത്തെ മറയാക്കുകയാണ്. തൃശൂർ മണ്ഡലത്തില്‍ എന്തുവന്നാലും യുഡിഎഫി ജയിക്കും. രണ്ടാം സ്ഥാനത്ത് ബിജെപി വന്നാൽ അതിൽ ഒന്നാം പ്രതി പിണറായി വിജയനാണ്. പൂരത്തിന്റെ അന്ന് സുരേഷ് ഗോപിയെ എവിടെയും കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു, കെ. മുരളീധരൻ പറഞ്ഞു.
തൃശൂര്‍ പൂരത്തിന്‍റെ പ്രധാന ആകർഷണമായ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളാണ് പൊലീസിന്റെ ഇടപെടലുകളെ തുടർന്ന് അലങ്കോലപ്പെട്ടത്. പൂരംനടത്തിപ്പിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് ബിജെപി ആരോപിക്കുമ്പോൾ, ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്ധർധാര എന്നാണ് യുഡിഎഫിന്റെ ആരോപണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.