/indian-express-malayalam/media/media_files/uploads/2020/07/k-muraleedharan-mp.jpg)
കോഴിക്കോട്: പാർട്ടിയിൽ പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരൻ എംപി. ഒരു പദവിയും ഞാൻ ആഗ്രഹിക്കുന്നില്ല. വടകര സീറ്റിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫാണ്. വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും അതിന് പുറത്ത് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തു വേണമെന്നതിനെ കുറിച്ച് കൂട്ടായ ചർച്ച വേണ്ടിവരും. ഇക്കാര്യങ്ങളൊക്കെ കോൺഗ്രസും യുഡിഎഫും ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണെന്ന് മുരളീധരൻ പറഞ്ഞു.
Read More: രാജ്യത്ത് കോവിഡ് വാക്സിനേഷൻ രണ്ടാം ദിനത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. വടകര മേഖലയിൽ യുഡിഎഫിന്റെ വിജയത്തിന് ഇത് ഗുണം ചെയ്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളുടെ പൂർണമായ ഉത്തരവാദിത്തം നേതൃത്വത്തിനു മാത്രമാണെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us