തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5005 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4408 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്.
എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 767 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 79 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3463 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 10, കണ്ണൂര്‍ 8, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കാസര്‍ഗോഡ് 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Read More: ഡല്‍ഹിയില്‍ വാക്സിനെടുത്ത 51 പേര്‍ക്ക് നേരിയ ആരോഗ്യപ്രശ്നം, ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,68,737 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- എറണാകുളം 767
- കോഴിക്കോട് 677
- മലപ്പുറം 479
- കൊല്ലം 439
- പത്തനംതിട്ട 427
- കോട്ടയം 399
- ആലപ്പുഴ 302
- തിരുവനന്തപുരം 296
- തൃശൂര്‍ 262
- കണ്ണൂര്‍ 239
- ഇടുക്കി 237
- വയനാട് 226
- പാലക്കാട് 176
- കാസര്‍ഗോഡ് 79
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- എറണാകുളം 723
- കോഴിക്കോട് 659
- മലപ്പുറം 457
- കൊല്ലം 430
- പത്തനംതിട്ട 377
- കോട്ടയം 369
- ആലപ്പുഴ 287
- തിരുവനന്തപുരം 189
- തൃശൂര്‍ 249
- കണ്ണൂര്‍ 185
- ഇടുക്കി 227
- വയനാട് 209
- പാലക്കാട് 76
- കാസര്‍ഗോഡ് 69
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം 431
- കൊല്ലം 176
- പത്തനംതിട്ട 437
- ആലപ്പുഴ 512
- കോട്ടയം 367
- ഇടുക്കി 83
- എറണാകുളം 427
- തൃശൂര്‍ 433
- പാലക്കാട് 221
- മലപ്പുറം 515
- കോഴിക്കോട് 457
- വയനാട് 179
- കണ്ണൂര്‍ 118
- കാസര്‍ഗോഡ് 52
2,09,679 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,679 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,502 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,177 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1217 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ എട്ട് ഹോട്ട്സ്പോട്ടുകൾ
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കോക്കയാര് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പെരുവന്തതാനം (14), കാമാക്ഷി (8), പത്തനംതിട്ട ജില്ലയിലെ മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 11), വള്ളിക്കോട് (11), കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ വെണ്മണി (2), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 296 പേര്‍ക്കു കൂടി കോവിഡ്; 431 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 296 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 431 പേര് രോഗമുക്തരായി. നിലവില്‍ 3,407 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര് ആരോഗ്യപ്രവര്‍ത്തകയാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,523 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,820 പേര് വീടുകളിലും 74 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,215 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
കൊല്ലത്ത് 439 പേർക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ഇന്ന് 439 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 430 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 176 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയില്‍ 413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശത്ത് നിന്ന് വന്നതും, നാലു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 413 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.
ആലപ്പുഴയിൽ 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല
ഇന്ന് ആലപ്പുഴ ജില്ലയിൽ 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 287 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 512 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 58913 പേർ രോഗ മുക്തരായി. 4196 പേർ ചികിത്സയിൽ ഉണ്ട്.
ഇടുക്കിയിൽ 237 പേർക്ക് രോഗബാധ; 227 പേർക്ക് സമ്പർക്കത്തിലൂടെ
ഇടുക്കി ജില്ലയിൽ ഇന്ന് 237 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 227 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 7 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും ജില്ലയിൽ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്
എറണാകുളം ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 723 പേർ, ഉറവിടമറിയാത്തർ 37 പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 427 പേർ രോഗ മുക്തി നേടി.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7740 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
പാലക്കാട് 176 പേര്‍ക്ക് കോവിഡ്; 221 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 76 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 86 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 13 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 221 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
മലപ്പുറത്ത് 515 പേർ ഇന്ന് രോഗമുക്തി നേടി
മലപ്പുറം ജില്ലയില്‍ ഇന്ന് 479പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 515 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 457 പേർ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾ, ഉറവിടമറിയാതെ രോഗബാധിതരായ 14 പേർ, വിദേശ രാജ്യത്ത് നിന്നെത്തിയ ഒരാൾ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേർ എന്നിവർ ഉൾപ്പെടുന്നു.
ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 4,554പേരാണ്. 93,932 പേരാണ് ജില്ലയിൽ ഇതുവരെ രോഗമുക്തി നേടിയവർ.
കോഴിക്കോട്ട് 677 പേർക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ഇന്ന് 677 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവ ഒരാൾ, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവ രണ്ടുപേർ, രോഗ ഉറവിടം വ്യക്തമല്ലാത്ത 15 പേർ, സമ്പര്‍ക്കം വഴി പോസിറ്റീവ് രോഗബാധയുണ്ടായ 659 പേർ എന്നിവർ ഇതിലുൾപ്പെടുന്നു.
വയനാട് ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്; 179 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 226 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേര് രോഗമുക്തി നേടി. പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20246 ആയി. 17158 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 123 മരണം. നിലവില്‍ 2965 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2321 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് കാസർഗോഡ്
കാസര്‍കോട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി . ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25352 ആയി. ചികിത്സയിലുണ്ടായിരുന്ന 50 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 807 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ രണ്ടാം ദിനത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ രണ്ടാം ദിനം. ആദ്യ ദിനത്തിൽ 1,91,181 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 16,755 വാക്സിനേറ്റർമാർ ആദ്യദിനം ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ച ചിലരിൽ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആളുകൾ രംഗത്തെത്തിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും രാജ്യാന്തര ഏജന്‍സികളായ ഡബ്ല്യുഎച്ച്ഒ, യൂണിസെഫ്, യുഎന്‍ഡിപി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാക്സിനേഷന് സംഘടിപ്പിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വാക്സിൻ നൽകില്ലെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. കുത്തിവയ്പ് സ്വീകരിച്ചവരെ നിരീക്ഷിക്കുന്നതിനായി ഒരു ദിവസത്തെ ഇടവേള സംസ്ഥാനത്ത് നിർദേശിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കുത്തിവയ്പ് പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സൈന്യത്തിലെ 3129 പേർക്കാണ് ഇന്നലെ കുത്തിവയ്പ് നൽകിയത്. അതേസമയം, 10 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്ത് ലഭിക്കേണ്ട ഇടത്ത് 6.89 ലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.