/indian-express-malayalam/media/media_files/uploads/2019/07/rajkumar-02.jpg)
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികള്‍ പൊലീസ് സേനയില്‍ ഉള്ളവരായതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം: ജസ്റ്റിസ് വി.കെ.മോഹനന്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു
രാ​ജ്കു​മാ​റി​നെ പൊ​ലീ​സ് അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ൽ വ​ച്ചു മ​ർ​ദി​ച്ച​തു മൂ​ന്നു ദി​വ​സമെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. ജൂ​ണ്‍ 12-ന് ​വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന 15 വ​രെ രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വ​ച്ച് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നു ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ പൊ​ലീ​സു​കാ​ർ സ്റ്റേ​ഷ​ൻ രേ​ഖ​ക​ളി​ല​ട​ക്കം കൃ​ത്രി​മം കാ​ണി​ച്ചെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്റ്റേ​ഷ​ൻ രേ​ഖ​ക​ൾ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്താ​ണ് ക്രൈം​ബ്രാ​ഞ്ച് വി​വ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഒ സജീവ് ആന്റണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ നെടുങ്കണ്ടം എസ്ഐ സാബു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. ആരോഗ്യം മെച്ചപ്പെട്ടാല്‍ ഇദ്ദേഹത്തെ റിമാൻഡ് ചെയ്യും. കസ്റ്റഡി മർദനത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. എസ്ഐയുടെ നേതൃത്വത്തിലായിരുന്നു രാജ്കുമാറിനെ തല്ലിച്ചതച്ചത്.
രാ​ജ്കു​മാ​റി​നെ പൊ​ലീ​സു​കാ​ര്‍ മർദിച്ചത് മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തിയിരുന്നു. ക​സ്റ്റ​ഡി​യി​ല്‍ മ​ർദിച്ച നാ​ല് ദി​വ​സ​വും പൊ​ലീ​സു​കാ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ കാ​ന്താ​രി​ച്ചെ​ടി​യി​ലെ മു​ള​കു​പ​റി​ച്ച് രാ​ജ്കു​മാ​റി​ന്‍റെ സ്വകാര്യ ഭാ​ഗ​ങ്ങ​ളി​ല്‍ തേ​ച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒ​രു​ദി​വ​സം പോ​ലും രാ​ജ്കു​മാ​റി​നെ ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us